
ഖത്തറിൽ ഇന്ന് 460 പുതിയ കൊവിഡ് കേസുകളാണു കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 412 പേർ രോഗമുക്തി നേടിയപ്പോൾ അസുഖം ഭേദമായ മൊത്തം ആളുകളുടെ എണ്ണം 153219 ആയി.
പുതിയ 460 കേസുകളിൽ 37 പേർ വിദേശത്ത് നിന്ന് മടയെത്തിയ യാത്രക്കാരും 423 എണ്ണം കമ്മ്യൂണിറ്റി കേസുകളുമാണ്. എല്ലാ പുതിയ കേസുകളും ഐസൊലേഷനിൽ ആണെന്നും അവരുടെ ആരോഗ്യനിലയനുസരിച്ച് ആവശ്യമായ പരിരക്ഷ ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഖത്തറിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 163197 ആണ്. 9721 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 257 മരണം റിപ്പോർട്ടു ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8620 ടെസ്റ്റുകൾ മന്ത്രാലയം നടത്തിയതോടെ ഇതുവരെ ആകെ 1532225 ടെസ്റ്റുകളാണ് നടത്തിയിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ പ്രവേശിച്ച 86 കേസുകളുൾപ്പെടെ 682 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. വൈറസ് ബാധയെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് 9 പേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് 105 കേസുകൾ ഐസിയുവിലുണ്ട്.
മുൻകരുതൽ നടപടികൾ പാലിച്ച് വൈറസ് നിയന്ത്രിക്കുന്നതിൽ എല്ലാവരും അവരുടെ പങ്ക് വഹിക്കേണ്ടത് പ്രധാനമാണെന്ന് മന്ത്രാലയം ഓർമിപ്പിച്ചു:
– ശാരീരിക അകലം പാലിക്കുക
– മറ്റുള്ളവരുമായുള്ള സമ്പർക്കം, തിരക്കേറിയ സ്ഥലങ്ങൾ, മറ്റ് ആളുകൾ ഒത്തുചേരുന്ന സ്ഥലങ്ങൾ എന്നിവ ഒഴിവാക്കുക
– മാസ്ക് ധരിക്കുക
– പതിവായി കൈ കഴുകുക
There are 86 cases of hospital admissions in the last 24 hours taking the total number of patients in the hospital to 682.#Qatar #Covid19 https://t.co/KxDUijif9R pic.twitter.com/tyqEuqaB2v
— The Peninsula Qatar (@PeninsulaQatar) February 27, 2021