ആരോഗ്യംഖത്തർ

ഖത്തറിൽ കൊവിഡ് വാക്സിൻ ലഭിച്ചവരുടെ കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ മന്ത്രാലയം

ഖത്തറിൽ അഞ്ചിൽ ഒരാൾക്ക് കുറഞ്ഞത് ഒരു ഡോസ് കൊവിഡ് വാക്സിൻ ലഭിച്ചിട്ടുണ്ടെന്ന് പൊതു ആരോഗ്യ മന്ത്രാലയം കോവിഡ് വാക്സിനേഷൻ പ്രോഗ്രാമിന്റെ പ്രതിവാര അപ്‌ഡേറ്റിൽ അറിയിച്ചു.

മൊത്തം ജനസംഖ്യയുടെ (16 വയസും അതിൽ കൂടുതലുമുള്ളവർ) 21.9% പേർക്ക് കുറഞ്ഞത് ഒരു ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ടെന്ന് അതിൽ പറയുന്നു. റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ 145,696 ഡോസുകൾ നൽകിയിട്ടുണ്ട്, പ്രോഗ്രാം ആരംഭിച്ചതിനുശേഷം ആകെ 740,309 ഡോസുകൾ നൽകി.

60 വയസ്സിനു മുകളിലുള്ള 71.6% ആളുകൾക്ക് കുറഞ്ഞത് ഒരു ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ട്. 70 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ 72% പേർക്കും 80 വയസ്സിനു മുകളിലുള്ള 71.6% പേർക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker