ക്രൈംഖത്തർ

ബഹുവർണത്തിലുള്ള മിഠായികളല്ല, ഇതു ഖത്തറിലേക്കു കടത്താൻ ശ്രമിച്ച മയക്കുമരുന്നു ഗുളികകൾ

ജനറൽ പോസ്റ്റ് കസ്റ്റംസ് പ്രതിനിധീകരിക്കുന്ന ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസിനു (ജിഎസി) കീഴിലുള്ള എയർ കാർഗോ, സ്വകാര്യ വിമാനത്താവള വകുപ്പ് ഖത്തറിലേക്കു മയക്കുമരുന്ന് കടത്താനുള്ള ശ്രമത്തെ തടഞ്ഞു.

ഒരു പാർസൽ നടപടിക്രമങ്ങൾക്ക് വിധേയമാക്കി എക്സ്-റേ ഉപകരണങ്ങളിലൂടെ പരിശോധന നടത്തിയപ്പോഴാണ് കാർഡ്ബോർഡ് പെട്ടിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 6,009 മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തിയത്.

അനധികൃത വസ്തുക്കൾ രാജ്യത്തേക്കു കടത്തുന്നതിനെതിരെ അതോറിറ്റി ഒരിക്കൽ കൂടി മുന്നറിയിപ്പു നൽകി. മികച്ച പരിശീലനവും നൂതന ഉപകരണങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker