ആരോഗ്യംഖത്തർ

ഡ്രൈവ്-ത്രൂ കൊവിഡ് വാക്സിനേഷൻ സെന്ററുകളിലെ പ്രവർത്തന സമയം മാറ്റി

ഖത്തറിൽ താപനില ഉയരുന്നത് തുടരുന്ന സാഹചര്യത്തിൽ, ജൂൺ 13 ഞായറാഴ്ച മുതൽ ലുസൈൽ, അൽ വക്ര ഡ്രൈവ്-ത്രൂ വാക്സിനേഷൻ സെന്ററുകളിലെ പ്രവർത്തന സമയം ദിവസവും വൈകുന്നേരം 4 മണി മുതൽ അർദ്ധരാത്രി 12 മണി വരെയായിരിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. അവസാന പ്രവേശനം രാത്രി 11 മണിക്കായിരിക്കും.

രണ്ടാമത്തെ ഡോസ് മാത്രമാണ് ഡ്രൈവ് ത്രൂ വാക്സിനേഷൻ സെൻററിൽനൽകുക. ഇതിനായി പ്രത്യേകം അപ്പോയിന്റ്മെന്റ് ആവശ്യമില്ല. ആദ്യ ഡോസ് സ്വീകരിച്ചതിനു ശേഷം രണ്ടാമത്തെ ഡോസിനായി പറഞ്ഞിട്ടുള്ള നിശ്ചിത ദിവസം ഡ്രൈവ് ത്രൂ സെന്ററിലേക്കു പോയാൽ മതി. 

ഇന്നുവരെ 302,000ൽ അധികം ആളുകൾക്ക് ലുസൈൽ, അൽ വക്ര ഡ്രൈവ്-ത്രൂ വാക്സിനേഷൻ സെന്ററുകൾ വഴി കൊവിഡ് വാക്സിനേഷൻ നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker