Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
അപ്‌ഡേറ്റ്സ്ഖത്തർ

ഖത്തറിലേക്കു വരുന്ന പ്രവാസികൾ പണവും സ്വർണവും കയ്യിൽ വക്കുന്നതിന് പ്രത്യേക നിബന്ധനയുമായി ഖത്തർ കസ്റ്റംസ്

ഖത്തറിലേക്കു വരുന്നവരും പോകുന്നവരുമായ യാത്രക്കാർ, കയറ്റുമതിക്കാർ, ഇറക്കുമതിക്കാർ എന്നിവരുടെ കയ്യിൽ അൻപതിനായിരം ഖത്തർ റിയാലിൽ കൂടുതൽ മൂല്യമുള്ള പണമോ, സ്വർണമോ, നാണയങ്ങളോ, ആഭരണങ്ങളോ ഉണ്ടെങ്കിൽ നിർബന്ധമായും കസ്റ്റംസിനെ വിവരമറിയിക്കണമെന്ന് അവർ അറിയിച്ചു. മൂല്യമേറിയ സാധനങ്ങളുടെ വിശദവിവരങ്ങൾ വ്യക്തമാക്കുന്ന ഡിക്ലറേഷൻ ഫോം ഇവർ നൽകണമെന്നും കസ്റ്റംസ് വ്യക്തമാക്കി.

50000 റിയാലിൽ അധികമുള്ള കറൻസിയാണു കൊണ്ടു വരുന്നതെങ്കിൽ ഖത്തർ സെൻട്രൽ ബാങ്കിന്റെ അനുമതി ആവശ്യമാണ്. നോൺ പ്രോഫിറ്റ് ഓർഗനൈസേഷനാണെങ്കിൽ സാധനങ്ങൾ ഷിപ്പിംഗ് ചെയ്യുമ്പോൾ റെഗുലേറ്ററി അതോറിറ്റി ഫോർ ചാരിറ്റബിൾ ആക്ടിവിറ്റീസിന്റെ അനുമതിയും ആവശ്യമാണ്. കസ്റ്റംസ് ഡിക്ലറേഷൻ ഫോമിനൊപ്പം ബന്ധപ്പെട്ട എല്ലാ രേഖകളും ആവശ്യമായ വിവരങ്ങളും നൽകണം.

കറൻസികൾക്കു പുറമേ പ്രോമിസറി നോട്ടുകൾ, ചെക്കുകൾ, മണിയോർഡറുകൾ എന്നിങ്ങനെ നിരവധി സാധനങ്ങളും വിലയേറിയ ലോഹങ്ങളും കല്ലുകളുമെല്ലാം കൊണ്ടുവരാൻ ഇതു ബാധകമാണ്. തെറ്റായ വിവരങ്ങൾ നൽകിയാൽ മൂന്നു വർഷത്തെ തടവും പിഴയുമുൾപ്പെടെ അനുഭവിക്കേണ്ടി വരും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker