എയർ കാർഗോ ആൻഡ് പ്രൈവറ്റ് എയർപോർട്ട് കസ്റ്റംസ് ചവക്കുന്ന പുകയില (തംബാക്കു) വലിയ തോതിൽ പിടിച്ചെടുത്തു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ വഴി 4,126 കിലോഗ്രാം ചവക്കുന്ന പുകയില കണ്ടെത്തിയതായി കസ്റ്റംസ് അറിയിച്ചു.
അനധികൃത ലഹരിവസ്തുക്കൾ രാജ്യത്തേക്ക് കടത്തുന്നതിനെതിരെ അതോറിറ്റി നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഏറ്റവും പുതിയ ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കുന്നതിനും കള്ളക്കടത്തുകാർ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച് മനസിലാക്കുന്നതിനുമുള്ള എല്ലാ മാർഗങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നുണ്ട്.
Cargo customs foils smuggling of huge quantity of ‘tambaku’#Qatar https://t.co/9zbPAZtLlm
— The Peninsula Qatar (@PeninsulaQatar) December 10, 2020