അപ്‌ഡേറ്റ്സ്ഖത്തർ

ഖത്തറിൽ ഇനി മുതൽ ലഭിക്കുന്ന എല്ലാ ഡീസലും അൾട്രാ ലോ സൾഫർ ഡീസൽ ആയി മാറും

ഇനി മുതൽ ഖത്തറിൽ വിൽക്കുന്ന എല്ലാ ഡീസലുകളും ഏറ്റവും ഉയർന്ന സവിശേഷതയുള്ള അൾട്രാ ലോ സൾഫർ ഡീസൽ (യുഎൽഎസ്ഡി) ആയിരിക്കും. മെസീയിഡിലെ ക്യുപി റിഫൈനറിയിൽ ആവശ്യമായ രീതിയിൽ യുഎൽഎസ്ഡി ആയി പരിഷ്കരിച്ച് പ്രദേശിക വിപണികളിൽ ലഭ്യമാക്കാൻ ഖത്തർ പെട്രോളിയം ആരംഭിച്ചു.

യൂറോപ്യൻ എമിഷൻ സ്റ്റാൻഡേർഡ് (യൂറോ 5) സവിശേഷതകൾ പാലിക്കുന്ന ഉയർന്ന നിലവാരവും ക്ലീനർ പ്രീമിയം ഡീസൽ ഇന്ധനവുമാണ് യുഎൽഎസ്ഡിയെന്ന് ഖത്തർ പെട്രോളിയം ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ഖത്തറിലെയും ലോകമെമ്പാടുമുള്ള പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയാണ് ഇതിലൂടെ ഖത്തർ പെട്രോളിയം ഉറപ്പിക്കുന്നത്.

ക്യുപി റിഫൈനറിയുടെ ഡീസൽ ഹൈഡ്രോ-ട്രീറ്റിംഗ് യൂണിറ്റുകൾ വിജയകരമായി നവീകരിച്ചതിനെ തുടർന്നാണ് യു‌എൽ‌എസ്ഡി ഉൽ‌പാദനത്തിന് തുടക്കം കുറിച്ചത്. ഇതിന്റെ ഫലമായി ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഡീസലാണ് ലഭിക്കുക.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker