ആരോഗ്യംഖത്തർ

ചില മരുന്നുകളുടെ ഉപയോഗം കൊവിഡ് സാധ്യത വർദ്ധിപ്പിക്കുമെന്ന സന്ദേശം, വ്യക്തത വരുത്തി ആരോഗ്യമന്ത്രാലയം

ചില മരുന്നുകൾ ഉപയോഗിക്കുന്നത് കോവിഡ് അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന തരത്തിൽ മുന്നറിയിപ്പു നൽകിയിട്ടില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നും അംഗീകൃത അക്കൗണ്ടുകൾ വഴിയും വാർത്തകളും വിവരങ്ങളും നേടാൻ എല്ലാ കമ്മ്യൂണിറ്റി അംഗങ്ങളോടും മന്ത്രാലയം അഭ്യർത്ഥിച്ചു.

ചില ചേരുവകളുള്ള മരുന്നുകൾ കോവിഡ് വൈറസ് അണുബാധയേൽക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും ഈ മരുന്നുകൾ വൈറസിനെ സജീവമാക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചതായി പറയുന്ന, ആരോഗ്യമന്ത്രാലയത്തിന്റെ ലോഗോ ഉപയോഗിച്ചുള്ള അറബിയിലുള്ള സന്ദേശം വ്യാജമാണെന്ന് MoPH വ്യക്തമാക്കി.

സംശയാസ്പദമായ ഉറവിടങ്ങളിൽ നിന്ന് വരുന്ന അത്തരം നിരവധി വ്യാജ പോസ്റ്റുകൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കിടുന്നത് നിയമങ്ങൾക്ക് വിരുദ്ധവും കർശന നടപടികളെ ക്ഷണിക്കുകയും ചെയ്യും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker