ഇന്ത്യകേരളംഖത്തർ

ഇന്ത്യയിലെ ഖത്തർ വിസ സെൻററുകൾ തുറക്കുന്നു, വിസ തേടുന്നവർക്ക് സന്തോഷവാർത്ത

ഡിസംബർ ആദ്യ വാരത്തിൽ ഇന്ത്യയിലെ ഖത്തർ വിസ സെന്ററുകൾ തുറക്കുമെന്ന് ആഭ്യന്തരമന്ത്രാലയം തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു. ഡിസംബർ മൂന്നിനാണ് ഖത്തർ വിസ സെന്ററുകൾ തുറക്കുന്നതെന്നും വെബ്‌സൈറ്റ് വഴി ഇന്ത്യയിലെ ഖത്തർ വിസ സെന്റർ സന്ദർശിക്കാനുള്ള നിയമനം നേടാമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

മുംബൈ, ഡെൽഹി, കൊൽക്കത്ത, ലക്നൗ, ഹൈദരാബാദ്, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലാണ് ഇന്ത്യയിലെ ഖത്തർ വിസ സെന്ററുകൾ. കൊച്ചി ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് മെട്രോ സ്റ്റേഷനു സമീപം നാഷണൽ പേൾ സ്റ്റാർ ബിൽഡിങ്ങിന്റെ താഴത്തെ നിലയിലാണ് കേരളത്തിലെ ഖത്തർ വിസ സെന്റർ സ്ഥിതി ചെയ്യുന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker