ഇലക്ട്രിക് വാഹനങ്ങൾക്ക് അടിസ്ഥാന സൗകര്യമൊരുക്കാൻ വമ്പൻ കരാറിൽ ഒപ്പുവച്ച് ഖത്തർ

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി ഖത്തർ 6 ബില്യൺ റിയാൽ മൂല്യമുള്ള കരാറിൽ ഒപ്പുവെച്ചതായി ഗതാഗത വാർത്താവിനിമയ മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അൽ സുലൈതി അറിയിച്ചു.
പരിസ്ഥിതി സൗഹൃദ വാഹനങ്ങളിലേക്കുള്ള ഖത്തറിന്റെ പരിവർത്തനവും രാജ്യം ഇലക്ട്രിക് ബസ് സംവിധാനത്തിലേക്ക് പൂർണ്ണമായും മാറുന്നതുമായി ബന്ധപ്പെട്ട കരാറുകളിൽ ഒപ്പുവെക്കുന്നതിനെക്കുറിച്ച് സംസാരിച്ച മന്ത്രി, ചൈനയിലെ ഷെങ്ഷ യുടോംഗ് ഗ്രൂപ്പിൽ നിന്ന് ആയിരക്കണക്കിന് ഇലക്ട്രിക് ബസുകൾ വാങ്ങുന്നതും ഇലക്ട്രിക് വെഹിക്കിൾ അസംബ്ലി പ്ലാന്റുകളും ഇലക്ട്രിക് ബസ് ഡിപ്പോകളും സ്ഥാപിക്കുക, ഖത്തറിലുടനീളം ചാർജിംഗ് സ്റ്റേഷനുകൾ നിർമിക്കുക തുടങ്ങിയവയും കരാറിൽ ഉൾപ്പെടുന്നുവെന്നു വ്യക്തമാക്കി.
Almost 100 percent of public buses will be electric before the start of the FIFA World Cup 2022, says the minister.#Qatar #ElectricVehicles #LatestNews #MOTC https://t.co/1cAwyV8KJz
— Qatar Tribune (@Qatar_Tribune) November 30, 2020
2022 ഫിഫ ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് ഏതാണ്ട് മുഴുവൻ ശതമാനം പബ്ലിക് ബസുകളും ഇലക്ട്രിക് ആയിരിക്കുമെന്ന് മന്ത്രി പറഞ്ഞു. അടുത്ത വർഷം മൊവസലാത്തിനായി 150ഓളം ഇലക്ട്രിക് ടാക്സികൾ വാങ്ങുന്നതിനായി കരാർ ഒപ്പിടാനുള്ള ഒരുക്കത്തിലാണെന്നും മന്ത്രി അറിയിച്ചു.
ഈ കരാറുകൾ വഴി ഖത്തറിലെ പൊതുഗതാഗത വാഹനങ്ങളിൽ 25 ശതമാനമെങ്കിലും 2022 ഫിഫ ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് വൈദ്യുതിയിൽ പ്രവർത്തിക്കുന്നതാകുന്ന് ഉറപ്പാക്കുമെന്ന് മൊവാസലത്ത് സിഇഒ ഫഹദ് സാദ് അൽ ഖഹ്താനി പറഞ്ഞു.
പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ദോഹ മെട്രോ ഇപ്പോഴുണ്ടെങ്കിലും ഖത്തറിലെ സ്കൂൾ ബസുകൾ ഉൾപ്പെടെ നൂറു ശതമാനം ബസ്സുകളും അടുത്ത രണ്ട് വർഷത്തിനുള്ളിൽ വൈദ്യുതിയിൽ പ്രവർത്തിക്കുന്നതാകുമെന്ന് ഖഹ്താനി പറഞ്ഞു.
”മൊവാസാലത്തിൽ ഉടൻ തന്നെ ഇലക്ട്രിക് ടാക്സികൾ സ്ഥാപിക്കാനും അടുത്ത വർഷം 150 ഓളം ടാക്സികൾ വാങ്ങാനുള്ള ഒരുക്കത്തിലുമാണ് ഞങ്ങൾ. 2030 ഓടെ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിലേക്ക് പൂർണ്ണമായും മാറുകയാണ് ഞങ്ങളുടെ ലക്ഷ്യം, ”ഖഹ്താനി പറഞ്ഞു.