Qatar

വൈദ്യുതി ഉപഭോഗത്തിൽ ധാരാളിത്തം കാണിച്ചാൽ കാത്തിരിക്കുന്നത് കനത്ത പിഴ

ഖത്തറിൽ വൈദ്യുതി ഉപയോഗിക്കുന്നതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പാലിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് കനത്ത പിഴ. വീടിനു പുറത്തേക്കുള്ള ലൈറ്റുകൾ ഓഫാക്കിയില്ലെങ്കിൽ നൽകേണ്ട പിഴയെ സംബന്ധിച്ച അറിയിപ്പ് ഊർജ്ജ മന്ത്രാലയം നൽകി.

പകൽ ഏഴു മണി മുതൽ വൈകുന്നേരം നാലര വരെ വീടിനു പുറത്തേക്കുള്ള വൈദ്യുത വിളക്കുകൾ ഓഫാക്കിയില്ലെങ്കിൽ പതിനായിരം ഖത്തർ റിയാലാണു പിഴ നൽകേണ്ടത്. ജനങ്ങൾ ഊർജ്ജസംരക്ഷണം പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button