
കെ. സുരേന്ദ്രന്റെ മകളെ അധിക്ഷേപിച്ച സംഭവത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നു വ്യക്തമാക്കി ഖത്തർ പ്രവാസിയായ അജ്നാസ്. അധിക്ഷേപം ഉണ്ടായ ഫേസ്ബുക്ക് ഐഡിക്ക് തന്റെ പേരു തന്നെയാണെങ്കിലും അതു മറ്റാരോ ഉണ്ടാക്കിയ ഫേക്ക് ഐഡിയാണെന്ന് അജ്നാസ് വ്യക്തമാക്കി.
തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ ലൈവ് വന്നാണ് അജ്നാസ് ഇക്കാര്യം പറഞ്ഞത്. ഫേസ്ബുക്കിൽ വീഡിയോ, ഫോട്ടോസ് എന്നിവ പോസ്റ്റു ചെയ്യാറുണ്ടെന്നും എന്നാൽ ആർക്കും കമന്റ് ചെയ്യുന്ന സ്വഭാവം തനിക്കില്ലെന്നും ഇദ്ദേഹം പറയുന്നു.
സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും അജ്നാസ് വ്യക്തമാക്കി. കമന്റ് ചെയ്ത ഐഡി ഇപ്പോൾ ഉപയോഗത്തിലില്ല. സംഭവത്തിൽ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനു കീഴിലടക്കം ബിജെപി പ്രവർത്തകർ പ്രതിഷേധം അറിയിക്കുന്നുണ്ട്.