അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

ഫൂട്ട് പട്രോളിംഗ് ഉൾപ്പെടെ കൂടുതൽ നിയന്ത്രണ നടപടികളുമായി ഖത്തർ

കൊറോണ വൈറസ് നിയന്ത്രണങ്ങൾ ആളുകൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ പൊതുമേഖലകളിൽ, കൂടുതലും വാണിജ്യ സമുച്ചയങ്ങളിൽ, കാൽനട പട്രോളിംഗ് (ഫൂട്ട് പട്രോളിംഗ്) ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ (എംഐഐ) എഹ്തേരാസ് കമ്മിറ്റി മേധാവി മേജർ മസൂദ് ജമാൻ അൽ ഖഹ്താനി പറഞ്ഞു.

രണ്ടാഴ്ച മുമ്പ് മന്ത്രാലയം പരിശോധനാ ക്യാമ്പയ്ൻ ആരംഭിച്ചതുമുതൽ, 1,500 ൽ അധികം ആളുകളെ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിനും ഒരു വാഹനത്തിൽ അനുവദനീയമായ ആളുകളുടെ പരിധി ലംഘിച്ചതിന് 90ലധികം പേരെയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്.

മാസ്‌ക് ധരിക്കാതിരിക്കുന്നതും വാഹനത്തിൽ അനുവദിച്ചിരിക്കുന്ന പരിധിയുടെ ലംഘനവും അടുത്ത കാലത്തായി വർദ്ധിച്ചതായി അൽ ഖഹ്താനി ചൂണ്ടിക്കാട്ടി. ഇത്തരം പ്രവണതകളിൽ നിന്ന് മറ്റുള്ളവരെ നിരുത്സാഹപ്പെടുത്തുന്നതിനു വേണ്ടിയാണ് നിയമലംഘകരുടെ എണ്ണം പ്രഖ്യാപിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ അധികാരികൾ സ്വീകരിച്ചത്.

പകർച്ചവ്യാധികൾ തടയുന്നതിനുള്ള മന്ത്രിസഭയുടെ തീരുമാനങ്ങൾ നടപ്പാക്കാനാണ് ബന്ധപ്പെട്ട അധികാരികൾ ഇത് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടത് ഏവരുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker