ഖത്തർ

ഖത്തറിലെ വാഹന യാത്രികർക്ക് മികച്ച റൂട്ടുകൾ കണ്ടെത്താൻ സഹായിക്കുന്ന മാപ്പിംഗ് സേവനം വികസിപ്പിച്ചെടുത്ത് ക്യുസിആർഐ

ഖത്തറിലെ വാഹന യാത്രികർക്ക് മികച്ച റൂട്ടുകൾ കണ്ടെത്താൻ സഹായിക്കുന്ന തരത്തിലുള്ള മാപ്പിംഗ് സേവനം ക്വാർട്ട (QUARTA) എന്ന പേരിൽ ഖത്തർ കമ്പ്യൂട്ടിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (ക്യുസിആർഐ) ഒരു കൂട്ടം ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തു.

ഖത്തർ ഫൗണ്ടേഷൻ അംഗമായ ഹമദ് ബിൻ ഖലീഫ സർവകലാശാലയിലുള്ള ക്യുസിആർഐയിലെ മുതിർന്ന ശാസ്ത്രജ്ഞനായ റേഡ് സ്റ്റാനോജെവിച്ചിന്റെ നേതൃത്വത്തിലുള്ള സംഘം, കാർവ ടാക്സി സേവനത്തിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് നടത്തുന്ന പഠനത്തിലൂടെയാണ് യാത്രാ സമയ കണക്കുകൾ ക്രമീകരിക്കുന്നതിനുള്ള മികച്ച മാർഗം കണ്ടെത്തുന്നത്.

ദോഹ നഗരത്തിലും അയൽ‌പ്രദേശങ്ങളിലും ഒരു പുതിയ അണ്ടർ‌പാസ്, പുതിയ ഓവർ‌പാസ്, പുതിയ ഹൈവേ എന്നിവ ഓരോ രണ്ട് മാസത്തിലും ചേർക്കപ്പെടുന്നുവെന്ന് സ്റ്റാനോജെവിക് പറഞ്ഞു. ഈ ദ്രുതഗതിയിലുള്ള വളർച്ചയെ നേരിടുന്നതിനും 2022ലെ ഫിഫ ലോകകപ്പിനുള്ള തയ്യാറെടുപ്പിനുമാണ് ഈ സേവനം ഉപയോഗപ്പെടുക.

കാർവയിലെ ഡ്രൈവർമാർക്കും ഡെലിവറി ഫ്ലീറ്റുകൾ പോലുള്ള മറ്റ് ഓപ്പറേറ്റർമാർക്കും റൂട്ടിംഗ് ഉപദേശം നൽകുന്ന ‘QARTA’ എന്ന പുതിയ മാപ്പിംഗ് സേവനം നിർമ്മിക്കാൻ സ്റ്റാനോജെവിച്ചും സംഘവും അവരുടെ തന്നെ ഡാറ്റ ഉപയോഗിച്ചു. മിഡിൽ ഈസ്റ്റിലെയും മറ്റ് വികസ്വര മേഖലകളിലെയും നഗരങ്ങളിൽ ‘ക്വാർട്ട’ ഉപയോഗപ്പെടുമെന്നും സ്റ്റാനോജെവിക് പറയുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker