Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
അന്തർദേശീയംആരോഗ്യംഖത്തർ

കൊവിഡ് പ്രതിരോധത്തിൽ അന്താരാഷ്ട്ര തലത്തിൽ വൻ നേട്ടവുമായി എച്ച്ഐഎ, മിഡിൽ ഈസ്റ്റിലും ഏഷ്യയിലും ഇതാദ്യം

കൊവിഡിനെ തടയുന്നതിനായുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കിയതിന് വ്യോമയാന ഏജൻസിയായ സ്കൈട്രാക്സിന്റെ എയർപോർട്ട് സേഫ്റ്റി റേറ്റിംഗിൽ ഫൈവ് സ്റ്റാർ കരസ്ഥമാക്കി ഹമദ് ഇന്റർനാഷണൽ എയർപോർട്ട്. മിഡിൽ ഈസ്റ്റിലും ഏഷ്യയിലും ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ എയർപോർട്ടാണ് ഹമദ് വിമാനത്താവളം.

വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടുള്ള നിരീക്ഷണ സംവിധാനങ്ങൾ, എത്രത്തോളം ശുചിത്വം പാലിക്കുന്നുണ്ട്, കാര്യക്ഷമത എന്നിവയെല്ലാം ഓഡിറ്റിൽ പരിശോധിക്കും. സാമൂഹിക അകലം പാലിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കൃത്യമായി വിശകലനം ചെയ്താണ് റേറ്റിംഗ് നൽകുന്നത്.

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഫൈവ് സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കുന്ന ലോകത്തിലെ തന്നെ ചുരുക്കം എയർപോർട്ടിൽ ഒന്നാണ് എച്ച്ഐഎ. കൊവിഡിന്റെ തുടക്കം മുതൽ എച്ച്ഐഎ സ്വീകരിച്ച നടപടികൾ മറ്റുള്ളവർക്ക് മാതൃകയാണെന്ന് സ്കൈട്രാക്സ് ട്വിറ്ററിൽ കുറിച്ചപ്പോൾ ഈ നേട്ടം തങ്ങളുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്ന് എച്ച്ഐഎ പ്രതികരിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker