ഖത്തർബിസിനസ്

ആഭ്യന്തര പദ്ധതികളിൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഹസാദ് ഫുഡ്

നിലവിലെ സാഹചര്യങ്ങൾ മൂലം ആഭ്യന്തര പദ്ധതികളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഹസാദ് ഫുഡിലെ ബിസിനസ് റിലേഷൻസ് ഡയറക്ടർ മുബാറക് റാഷിദ് അൽ സഹൗതി പറഞ്ഞു.

“കമ്പനിയുടെ ആന്തരികവും ബാഹ്യവുമായ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ടുള്ള വികസനം തുടരുകയാണ്. ഹസാദ് കമ്പനിയിൽ ഞങ്ങൾ വിദേശ നിക്ഷേപം നിർത്തിയിട്ടില്ല. എന്നാൽ നിലവിലെ സാഹചര്യം കാരണം ആഭ്യന്തര പദ്ധതികളിലാണ് ഞങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്” അദ്ദേഹം പറഞ്ഞു.

ഭക്ഷ്യസുരക്ഷക്കായി നേരിട്ടല്ലാതെയുള്ള ഉറവിടം ലഭിക്കുന്നതിന് തുർക്കി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഭക്ഷ്യ കമ്പനികളിൽ തങ്ങൾക്ക് ഓഹരികളുണ്ടെന്ന് ഇന്നലെ ഖത്തർ ടിവിയോട് സംസാരിച്ച അൽ സഹൗതി പറഞ്ഞു.

“പ്രാദേശിക കാർഷിക ഉൽ‌പന്നങ്ങൾ വിപണനം ചെയ്യുകയാണ് ലക്ഷ്യം. ഇപ്പോൾ പ്രാദേശിക കാർഷിക ഉൽ‌പന്നവും ഇറക്കുമതി ചെയ്യുന്നവയും തമ്മിൽ വേർതിരിച്ചറിയാൻ കഴിയാത്തതിനാൽ വിധം മെച്ചപ്പെട്ടിട്ടുണ്ട്.” അദ്ദേഹം അഭിപ്രായപ്പെട്ടു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker