ഖത്തർവിദ്യാഭ്യാസം

കൊറോണ ബാധിച്ച് പരീക്ഷ എഴുതാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്കുള്ള സപ്ലിമെന്ററി പരീക്ഷ ജനുവരിയിൽ നടക്കും

കൊറോണ വൈറസ് ബാധിച്ചത് കാരണം പന്ത്രണ്ടാം ഗ്രേഡ് പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്ക് സപ്ലിമെന്ററി പരീക്ഷ നടത്തുന്നതിനെ സംബന്ധിച്ചുള്ള സർക്കുലർ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലനത്തിന്റെ ഇവാല്വാഷൻ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ്, പൊതു, സ്വകാര്യ സെക്കന്ററി സ്കൂളുകളുടെ ഡയറക്ടർമാർക്ക് അയച്ചു.

ഈ സർക്കുലർ പ്രകാരം, അംഗീകരിക്കപ്പെട്ട കാരണങ്ങൾ കൊണ്ട് ഫസ്റ്റ് ടേം അവസാന ഭാഗത്ത് സ്കൂളിൽ വരാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് സപ്ലിമെന്ററി പരീക്ഷ എഴുതാനാവും. പരീക്ഷ 2021 ജനുവരി 19നായിരിക്കും നടത്തുക.

പരീക്ഷ എഴുതുന്നതിനായി കുട്ടികൾക്ക് വൈറസ് ബാധ ഉണ്ടായ ദിവസങ്ങളും ക്വാറന്റീനിൽ ഇരുന്ന ദിവസങ്ങളും വ്യക്തമാക്കുന്ന പൊതു ആരോഗ്യ മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റുകൾ വാങ്ങി സ്കൂളുകൾ സെക്കന്ററി സർട്ടിഫിക്കറ്റ് കണ്ട്രോളിന് (സ്റ്റുഡന്റ് അസ്സെസ്സ്മെന്റ് ഡിപ്പാർട്ട്‌മെന്റ്) അയക്കണം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker