ഖത്തർവിനോദം

ഖത്തർ ഇൻറർനാഷണൽ ബോട്ട് ഷോ നവംബറിൽ നടക്കും

ഏഴാമത്തെ ഖത്തർ ഇന്റർനാഷണൽ ബോട്ട് ഷോ 2020 നവംബർ 16 മുതൽ 20 വരെ നടക്കും. ഖത്തറിലെ ആഡംബര യാർഡ് എക്സിബിഷന്റെ സംഘാടകരായ അൽ മന്നൈ പ്ലസ് ഇവന്റ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഹമദ് ഇസ്സ അൽ മന്നായിയാണ് അഞ്ച് ദിവസത്തെ പരിപാടി പ്രഖ്യാപിച്ചത്.

ഗൾഫ് മേഖലയിൽ തന്നെ ഖത്തറിനെ ആഡംബര യാച്ചുകളുടെയും ആഡംബര ഉൽപന്നങ്ങളുടെയും ഒരു ഹബ് ആക്കി മാറ്റാൻ ഈ പരിപാടിക്കെത്തുന്ന ഖത്തറിലും വിദേശത്തുമുള്ള കമ്പനികളും സ്പോൺസർമാരും സംഘാടകരും സഹായിക്കുന്നുണ്ടെന്നു പറഞ്ഞ അദ്ദേഹം അവർക്ക് നന്ദിയറിയിക്കുകയും ചെയ്തു.

ലോകത്തെമ്പാടുമുള്ള യാച്ച് നിർമാതാക്കൾക്കും അതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്കും ഒത്തു ചേരാനും മറ്റ് ആഡംബര വസ്തുക്കൾക്കൊപ്പം മറൈൻ ഇൻഡസ്ട്രിയിലെ പുതിയ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും ഈ ഷോ ഉപയോഗപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker