അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

കൊവിഡ് വാക്സിൻ ഇന്നു ഖത്തറിലെത്തും, ഒരു കമ്പനിയുടെ വാക്സിന് അംഗീകാരം നൽകി ഖത്തർ

ഖത്തർ മുൻകൂർ കരാറിലെത്തിയ രണ്ടു വാക്സിൻ കമ്പനികളിലൊന്നായ ഫൈസർ ആൻഡ് ബയോഎൻടെകിനു രജിസ്ട്രേഷനും അംഗീകാരവും ഖത്തർ ആരോഗ്യമന്ത്രാലയം നൽകി. അമീറിന്റെ നിർദ്ദേശപ്രകാരം വാക്സിന്റെ ആദ്യ ബാച്ച് ഇന്നു ഖത്തറിൽ എത്താനിരിക്കെയാണ് വാക്സിന് അംഗീകാരം നൽകിയത്.

സന്നദ്ധപ്രവർത്തകർക്കിടയിൽ നടത്തിയ ക്ലിനിക്കൽ പഠനങ്ങൾക്കും സമഗ്രമായ പഠനത്തിനും ശേഷമാണ് ആരോഗ്യമന്ത്രാലയം വാക്സിൻ അംഗീകരിച്ചത്. ഹെൽത്ത് പ്രൊട്ടോക്കോൾ പാലിച്ച് വാക്സിൻ വിതരണം നടത്തും. കാനഡ, ബ്രിട്ടൻ, അമേരിക്ക എന്നീ രാജ്യങ്ങൾക്കു ശേഷമാണ് ഖത്തറും വാക്സിന് അംഗീകാരം നൽകുന്നത്.

പതിനാറു വയസും അതിനു മുകളിലുമുള്ളവർക്കാണ് കൊവിഡ് വാക്സിൻ നൽകുകയെന്ന് ഡയറക്ടർ ഓഫ് ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ ഡോ. അയ്ഷ ഇബ്രാഹിം അൽ അൻസാരി പറഞ്ഞു. നിലവിൽ സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നതു തുടരണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker