ഖത്തർ

ആദ്യത്തെ കത്താര ഇന്റർനാഷണൽ കൾച്ചറൽ മാർക്കറ്റ് ഇന്നുമുതൽ ആരംഭിക്കും

കതാരയുടെ ആദ്യത്തെ അന്താരാഷ്ട്ര കരകൗശല, പരമ്പരാഗത പ്രൊഡക്ഷൻസ് കൾച്ചറൽ മാർക്കറ്റ് ഇന്നു കതാര ബിൽഡിംഗ് 48ൽ തുറക്കുമെന്ന് കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചു.

“നിങ്ങൾ പൈതൃകത്തിലും കരകൗശല വസ്തുക്കളിലും ഉത്സാഹമുള്ള ആളാണെങ്കിൽ, അന്താരാഷ്ട്ര കരകൗശല, പരമ്പരാഗത ഉൽ‌പാദന സാംസ്കാരിക വിപണിയുടെ ആദ്യ പതിപ്പ് കതാരയിലെ ബിൽഡിങ്ങ് 48ന്റെ സ്ക്വയറിൽ നടക്കും” അവർ അറിയിച്ചു.

ഇന്നു മുതൽ ഫെബ്രുവരി 28 വരെ നടക്കുന്ന ഉദ്ഘാടന സാംസ്കാരിക വിപണിയിൽ ചേരാൻ പ്രാദേശികമായും അന്തർദ്ദേശീയമായും നിൽക്കുന്ന കരകൗശല തൊഴിലാളികൾക്കും കരകൗശല കമ്പനികൾക്കും ഏതാനും മാസങ്ങൾക്ക് മുമ്പ് കതാര ഒരു തുറന്ന ക്ഷണം നൽകിയിരുന്നു.

ഖത്തർ, എത്യോപ്യ, സിറിയ, പലസ്തീൻ, ടുണീഷ്യ, മൊറോക്കോ, സുഡാൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള കരകൗശല വസ്തുക്കളുടെ 10 ദിവസത്തെ പ്രദർശനത്തിന്റെ മൂന്നാം പതിപ്പ് അടുത്തിടെ കതാരയിൽ സമാപിച്ചിരുന്നു. ഇന്നു മുതൽ ആരംഭിക്കുന്ന പരിപാടിയുടെ അതേ വേദിയിലാണ് ഇതും നടന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker