അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

ഖത്തറിൽ 225 പുതിയ കൊവിഡ് രോഗികൾ, 249 പേർക്ക് രോഗമുക്തി

ഖത്തറിൽ ഇന്ന് 225 പേർക്ക് പുതിയതായി കൊവിഡ് വൈറസ് ബാധ കണ്ടെത്തി. ഇതിൽ 9 പേർ മറ്റു രാജ്യങ്ങളിൽ നിന്നും ഖത്തറിലെത്തിയവരാണ്. ഇതോടെ 124650 പേർക്കാണ് ഇതു വരെ ഖത്തറിൽ രോഗം കണ്ടെത്തിയത്. 249 പേർക്ക് അസുഖം ഭേദമായപ്പോൾ രാജ്യത്ത് ആകെ അസുഖം ഭേദമായവരുടെ എണ്ണം 121512 ആണ്. നിലവിൽ 2926 പേരാണ് ഖത്തറിൽ കൊവിഡ് ബാധിച്ചു ചികിത്സയിലുള്ളത്.

5974 പേർക്ക് പരിശോധന നടത്തിയാണ് 225 പേർക്ക് രോഗമുണ്ടെന്നു കണ്ടെത്തിയത്. ആകെ 741104 പേർക്കാണ് ഇതുവരെ രാജ്യത്തു കൊവിഡ് പരിശോധന നടത്തിയത്. രോഗബാധ കണ്ടെത്തിയവരിൽ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ എത്തിയ 39 പേരെയും ചേർത്ത് 441 ആളുകൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 3 പേർ ഇന്നലെ പുതിയതായി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ 63 പേരാണ് ഇപ്പോൾ ഐസിയുവിൽ ചികിത്സയിലുള്ളത്.

സാമൂഹിക അകലം പാലിക്കുക, ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക, മാസ്ക് ധരിക്കുക, കൈകൾ വൃത്തിയായി കഴുകുക തുടങ്ങി സുരക്ഷാ മുൻകരുതലുകൾ പാലിക്കേണ്ടത് വൈറസിനെ പൂർണമായും തുടച്ചു മാറ്റണമെങ്കിൽ നിർബന്ധമാണെന്ന് മന്ത്രാലയം അറിയിച്ചു.

ഏതെങ്കിലും തരത്തിൽ രോഗലക്ഷണമുള്ളവർ ചികിത്സ തേടണം. രാജ്യത്തെ കൊവിഡ് പരിശോധനാ കേന്ദ്രങ്ങൾ:

മുയ്ത്തർ ഹെൽത്ത് സെന്റർ
റാവ്ദത്ത് അൽ ഖലീൽ ഹെൽത്ത് സെന്റർ
ഉമ് സലാൽ ഹെൽത്ത് സെന്റർ
അൽ ഘറാഫ ഹെൽത്ത് സെന്റർ

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker