QatarUpdates

ഖത്തറിലേക്കു തിരിച്ചെത്താനും തൊഴിൽ തേടാനും ആഗ്രഹിക്കുന്നവർക്കു സന്തോഷവാർത്ത, പ്രവാസി തൊഴിലാളി നിയമനം വീണ്ടും ആരംഭിക്കുന്നു

പ്രവാസി തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടു വരാൻ കമ്പനികൾക്ക് വഴിയൊരുക്കുന്ന തൊഴിൽ അംഗീകാരങ്ങൾ ഖത്തർ ഞായറാഴ്ച (നവംബർ 15) മുതൽ പുറപ്പെടുവിക്കുമെന്ന് ഭരണ വികസന, തൊഴിൽ, സാമൂഹിക കാര്യ മന്ത്രാലയം അറിയിച്ചു.

ഓരോ അഭ്യർത്ഥനയും അംഗീകരിക്കുന്നതിന് മുമ്പ് തൊഴിലാളികൾക്ക് മാന്യമായ വേതനവും താമസ സൗകര്യവും നൽകുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയെ മന്ത്രാലയം വിലയിരുത്തും. സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് മാനേജ്മെന്റ് നടപ്പിലാക്കിയിട്ടുള്ള ഖത്തറിന്റെ യാത്രാ നയം അനുസരിച്ചാവും വിദേശ തൊഴിലാളികളെ പ്രവേശിപ്പിക്കുന്ന സംവിധാനം തുടർന്നു നടപ്പാക്കുകയെന്നും മന്ത്രാലയം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button