അപ്‌ഡേറ്റ്സ്ഖത്തർ

ഖത്തറിൽ കൊവിഡ് പ്രൊട്ടോക്കോൾ ലംഘിച്ചവരുടെ എണ്ണത്തിൽ ഇരട്ടി വർദ്ധനവ്

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോൾ ലംഘനം കണ്ടെത്താനുള്ള പരിശോധനകളിൽ ഇന്നലെ 661 പേര്‍ നടപടി നേരിട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്‌ക് ധരിക്കാത്തതിന് 481 പേരും, പാര്‍ക്കുകളില്‍ കൂട്ടം ചേര്‍ന്നതിന് 108 പേരും നടപടി നേരിട്ടു.

ഇതു കൂടാതെ നിർദ്ദിഷ്ട സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കാത്തതിന് 44 പേരും, വാഹനത്തില്‍ അനുവദിച്ചതിനേക്കാൾ കൂടുതൽ പേരെ കയറ്റിയതിന് 19 പേരും മൊബൈലില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് 9 പേരേയും പോലീസ് നടപടികൾക്കു വിധേയമാക്കി.

സ്വന്തം സുരക്ഷയും രാജ്യത്തിന്റേയും ജനങ്ങളുടേയും സുരക്ഷയും കണക്കിലെടുത്ത് എല്ലാവരും കൊവിഡ് സംബന്ധിച്ച പ്രോട്ടോക്കോളുകള്‍ കർശനമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker