അന്തർദേശീയംഖത്തർ

ഫിലിപ്പീൻസിലേക്ക് അമീറിന്റെ നിർദ്ദേശപ്രകാരം അടിയന്തിര സഹായമെത്തിച്ച് ഖത്തർ

അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ നിർദേശപ്രകാരം റിപ്പബ്ലിക് ഓഫ് ഫിലിപ്പീൻസിൽ ഉണ്ടായ വാംകോ ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ വ്യാഴാഴ്ച വൈദ്യസഹായം അയച്ചു.

അമീറി വ്യോമസേനയുടെ സഹകരണത്തോടെ ഖത്തർ ഫണ്ട് ഫോർ ഡവലപ്മെന്റ് (ക്യുഎഫ്എഫ്ഡി) എയർ ബ്രിഡ്ജ് വഴിയാണ് സഹായം എത്തിച്ചത്. ക്യാമ്പിംഗിനു വേണ്ടിയുള്ള കൂടാരങ്ങൾ, വെള്ളം, സാനിറ്റൈസർ, വൈദ്യുതി ജനറേറ്ററുകൾ, റെസ്ക്യൂ ബോട്ടുകൾ എന്നിവ കൂടാതെ 40 ടൺ ഭക്ഷണവും ഭക്ഷ്യേതര ഉൽപ്പന്നങ്ങളും ഇതിൽൽ ഉൾപ്പെടുന്നു.

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ നിർദേശപ്രകാരമാണ് സഹായങ്ങൾ അയച്ചതെന്ന് ക്യൂഎഫ്എഫ്ഡി ഡയറക്ടർ ജനറൽ ഖലീഫ ബിൻ ജാസ്സം അൽ കുവാരി പറഞ്ഞു.

ഫിലിപ്പൈൻസിൽ ദുരിതമനുഭവിക്കുന്നവരുടെ സഹായത്തിനായി ഖത്തർ അടിയന്തിരമായി നീക്കങ്ങൾ നടത്തിയതായി അറിയിച്ച അൽ കുവാരി നേതൃത്വത്തിന്റെ പെട്ടെന്നുള്ള ഇടപെടൽ ദുരിതങ്ങൾ ലഘൂകരിക്കാനും അടിയന്തര സഹായ രംഗത്ത് അന്താരാഷ്ട്ര ശ്രമങ്ങൾ വർദ്ധിപ്പിക്കാനുള്ള ഖത്തറിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്നും പറഞ്ഞു.

ഖത്തർ ചാരിറ്റി, ഖത്തർ റെഡ് ക്രസന്റ് എന്നിവരുമായി സഹകരിച്ചാണ് സഹായ പരിപാടികൾ നടത്തുന്നത്. ഖത്തർ റെഡ് ക്രസന്റ്, ഫിലിപ്പീൻസ് റെഡ് ക്രോസുമായി ഏകോപിപ്പിച്ച്, ദുരിതബാധിതർക്ക് ആവശ്യമായ സഹായം വേഗത്തിൽ എത്തിക്കുമെന്ന് ഉറപ്പാക്കും. ഖത്തർ ചാരിറ്റി ഭക്ഷ്യസുരക്ഷയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker