Uncategorized

ഖത്തറിലേക്കു തിരിച്ചെത്തുന്നവർക്കു നിർദ്ദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

ഖത്തറിൽ ക്വാറൻറീൻ നിയമലംഘനം തുടർക്കഥയാകുമ്പോൾ രാജ്യത്തേക്കു തിരിച്ചെത്തുന്ന ആളുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രാലയം. തിരിച്ചെത്തുന്നവർ കൃത്യമായി പാലിക്കേണ്ട നടപടിക്രമങ്ങളെ കുറിച്ച് ട്വിറ്ററിൽ ഇട്ട പോസ്റ്റിലൂടെ മന്ത്രാലയം വ്യക്തമാക്കി.

അറ്റാച്ച്ഡ് ബാത്ത് റൂം സൗകര്യമുള്ള സ്ഥലം ക്വാറന്റീനായി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

തിരച്ചെത്തിയതിന്റെ ആറാം ദിവസം ഏതെങ്കിലും പിഎച്ച്സിസി സെന്ററിൽ സ്വാബ് പരിശോധനക്കു വിധേയമാകും.

എന്തെങ്കിലും രോഗലക്ഷണമുണ്ടെങ്കിൽ അരോഗ്യ വകുപ്പിനെ വിവരമറിയിക്കുക.

വീട്ടിലാണെങ്കിൽ മറ്റുള്ളവർക്കു രോഗം പകരാതിരിക്കാനുള്ള സുരക്ഷാ മുൻകരുതലുകൾ പാലിക്കുക.

ക്വാറൻറിൻ കാലാവധി കഴിഞ്ഞാലും ആരോഗ്യ പ്രവർത്തകരുടെ കോളുകൾ എടുക്കാൻ ശ്രദ്ധിക്കുക.

ഇഹ്തിറാസ് ആപ്പ് നിർബന്ധമായും ഡൗൺലോഡ് ചെയ്യുക.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker