അപ്‌ഡേറ്റ്സ്ഖത്തർ

ഖത്തറിൽ ആപ്പിൾ പേ ഓൺലൈൻ പേയ്മെന്റ് സ്വീകരിക്കാനാരംഭിച്ച് ക്യുഎൻബി

മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ ക്യുഎൻ‌ബി ഗ്രൂപ്പ് ഖത്തറിൽ ആപ്പിൾ പേ ഓൺലൈൻ പേയ്‌മെന്റ് സ്വീകരിക്കാനാരംഭിച്ചു. ഇത് പണമടയ്ക്കാൻ എളുപ്പവും സുരക്ഷിതവും സ്വകാര്യവുമായ മാർഗ്ഗം നൽകുന്നു. ഒരു പേയ്‌മെന്റ് ഓപ്ഷനായി ആപ്പിൾ പേ ചേർക്കുന്നത് വ്യാപാരികൾക്ക് ഉപയോക്താക്കൾക്ക് തടസ്സമില്ലാത്ത ഷോപ്പിംഗ് അനുഭവം നൽകാനും അവരുടെ ഓൺലൈൻ വിൽപ്പന വർദ്ധിപ്പിക്കാനും അനുവദിക്കും.

ആപ്പിൾ പേയെ പിന്തുണയ്ക്കുന്ന വെബ്‌സൈറ്റുകളിലും ഓൺലൈൻ സ്റ്റോറുകളിലും സുരക്ഷിത പേയ്‌മെന്റുകൾ നടത്താൻ ഉപയോക്താക്കൾക്ക് ആപ്പിൾ പേ ഉപയോഗിക്കാം. പരമ്പരാഗത ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും മറ്റ് പേയ്‌മെന്റ് രീതികളേക്കാളും വേഗത്തിൽ പണമടയ്ക്കൽ മാർഗങ്ങൾ നൽകാനുള്ള ഗ്രൂപ്പിന്റെ ശ്രമത്തിന്റെ ഭാഗമായാണിത്.

“ഞങ്ങളുടെ വ്യാപാരികൾക്കായി ആപ്പിൾ പേ സ്വീകരിക്കാനാരംഭിക്കുന്നതിൽ സന്തോഷമുണ്ട്. ഒപ്പം പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിന് എളുപ്പവും സുരക്ഷിതവും സ്വകാര്യവുമായ മറ്റൊരു മാർഗം അവർക്ക് വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ ഉപയോക്താക്കൾക്ക് മികച്ച ഡിജിറ്റൽ, മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ നൽകാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആപ്പിൾ പേ ഒരു വേഗത്തിലുള്ള ചെക്ക് ഔട്ട് അനുഭവം നൽകുന്നു.” ക്യുഎൻ‌ബി ഗ്രൂപ്പ് റീട്ടെയിൽ ജനറൽ മാനേജർ ഹെബ അൽ തമീമി പറഞ്ഞു.

ക്യുഎൻ‌ബി ഗ്രൂപ്പ് അനുബന്ധ സ്ഥാപനങ്ങളിലൂടെയും അസോസിയേറ്റ് കമ്പനികളിലൂടെയും മൂന്ന് ഭൂഖണ്ഡങ്ങളിലായി 31ലധികം രാജ്യങ്ങളിലേക്ക് വിപുലമായ ഉൽ‌പ്പന്നങ്ങളും സേവനങ്ങളും നൽകുന്നു. 1,100 ലൊക്കേഷനുകളിലൂടെ 29,000ൽ കൂടുതൽ ജീവനക്കാരുമായി പ്രവർത്തിക്കുന്ന ക്യുഎൻബിക്ക് 4,300ലധികം മെഷീനുകളുള്ള എടിഎം ശൃംഖലയുമുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker