ഖത്തർ

കമ്പനികളിൽ നിന്നുള്ള മലിനജലം പുനരുപയോഗിക്കാനുള്ള പദ്ധതിയുമായി ഖത്തർ

ഖത്തർ സർവകലാശാലയിലെ ആൽഗൽ ടെക്നോളജീസ് പ്രോഗ്രാമും (ക്യുയു-എടിപി) എക്സോൺ മൊബീൽ റിസർച്ച് ഖത്തറും (ഇഎംആർക്യു) നേറ്റീവ് ആൽഗകളെ ഉപയോഗിച്ച് വ്യാവസായിക മലിനജലം സംസ്കരിക്കുന്നതിനായുള്ള ജൈവ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു.

വ്യാവസായിക മലിനജല സംസ്കരണത്തിനും പുനരുപയോഗത്തിനുമുള്ള സാധ്യതകൾ കണ്ടെത്താൻ ഈ ഗവേഷണ കേന്ദ്രങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്. നിലവിലുള്ള പാരിസ്ഥിതിക സാഹചര്യങ്ങളിൽ ഗുണമുണ്ടാക്കാൻ കഴിയുന്ന ഖത്തറിലെ പ്രാദേശിക മൈക്രോഅൽ‌ഗെ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

വ്യാവസായിക മലിനജല സംസ്കരണത്തിനായി ഈ മൈക്രോഅൽ‌ഗെകൾ ഉപയോഗിക്കുന്നത് ഖത്തറിന്റെ ജല സുരക്ഷ വർദ്ധിപ്പിക്കുന്നതിനൊപ്പം ജൈവ ഇന്ധനങ്ങൾ പോലുള്ള ആൽഗകളെ അടിസ്ഥാനമാക്കിയുള്ള ഉൽ‌പന്നങ്ങളുടെ ഉൽ‌പാദനത്തെയും അതു വഴിയുള്ള സാമ്പത്തിക വൈവിധ്യവൽക്കരണത്തെയും സഹായിക്കുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker