ഖത്തർസാങ്കേതികം

ഖത്തറിലെ റോഡുകളുടെ മുഖച്ഛായ മാറും, പുതിയ പദ്ധതിയുമായി അഷ്ഗൽ

ഐൻ ഖാലിദിലെ ഒരു കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ അസ്ഫാൽറ്റ് പുനരുജ്ജീവന (ഫോഗ് സീൽ) സാങ്കേതികവിദ്യ പ്രയോഗിക്കുന്നതിനുള്ള ഒരു പൈലറ്റ് പ്രോജക്റ്റ് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) ആരംഭിച്ചു.

കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ചു വരുന്ന അസ്ഫാൾറ്റിന്റെ ഓക്സീകരണം, കാഠിന്യം എന്നിവയെ പ്രതിരോധിക്കുകയും ഉപരിതല ജലവും മഴവെള്ളവും വിള്ളലുകളിലൂടെ അകത്തേക്കു കടക്കുന്നതു തടയുകയും ചെയ്യുന്ന പുതിയ സാങ്കേതിക വിദ്യയാണ് ഖത്തറിൽ പരീക്ഷിക്കുന്നത്. ഇതു റോഡുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കും.

ഖത്തറിൽ ആദ്യമായാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. അസ്ഫാൽറ്റ് ഉപരിതലത്തിന് ഒരു പുതിയ രൂപം നൽകുകയും, അവയിൽ പ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ചെറിയ പ്രശ്നങ്ങളുള്ള റോഡുകളിലാണ് പ്രാരംഭഘട്ടത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്.

കൺസൾട്ടൻറുകൾ, കരാറുകാർ, പ്രാദേശിക വിതരണക്കാർ എന്നിവരുമായി സഹകരിച്ച് ഓരോ റോഡിന്റെയും അവസ്ഥ, ട്രാഫിക് ലോഡുകൾ, നടപ്പാക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയം എന്നിവയ്ക്ക് അനുസൃതമായി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഈ സാങ്കേതികവിദ്യ പ്രയോഗിക്കും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker