കായികംഖത്തർ

ലോകകപ്പ് തയ്യാറെടുപ്പുകളെ പ്രശംസിച്ച് ഫിഫ പ്രസിഡൻറ്, ഖത്തറിന്റെ ആതിഥേയത്വം അനുഭവിച്ചറിയാൻ ആരാധകർക്ക് ക്ഷണം

ലോകകപ്പ് വേളയിൽ ഖത്തർ സന്ദർശിച്ച് മനോഹരമായൊരു രാജ്യത്തെ കാണാനും ഖത്തറിന്റെ മികച്ച ആതിഥേയത്വം അനുഭവിക്കാനും ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ അഭ്യർത്ഥിച്ചു. ലുസൈൽ സ്റ്റേഡിയം സന്ദർശിച്ച അദ്ദേഹം പോസിറ്റീവായ അനുഭവമാണു തനിക്കുണ്ടായതെന്ന് അൽ കാസ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“സ്റ്റേഡിയത്തിന്റെ 70% ജോലികളും പൂർത്തിയായി എന്നത് അതിശയകരമാണ്, മികച്ച അനുഭവമാണ് ഇവിടെ നിന്നും ലഭിക്കുന്നത്. ഇതൊരു സാധാരണ സ്റ്റേഡിയമല്ല, ലോകകപ്പിന്റെ ഫൈനൽ നടക്കുന്ന, ലോകകപ്പ് നേടിയ ടീമിന്റെ ക്യാപ്റ്റൻ ട്രോഫി ഉയർത്തുന്ന സ്റ്റേഡിയമാണ്.”

“ഇവിടെ വന്ന് വ്യക്തിപരമായി മത്സരങ്ങൾക്കു സാക്ഷ്യം വഹിക്കുന്നവരും ടിവിയിൽ‌ കാണുന്നവരും ഈ സ്റ്റേഡിയത്തിന്റെ മനോഹാരിത തിരിച്ചറിയും.” ഫിഫ പ്രസിഡന്റ് പറഞ്ഞു.

2022 ലോകകപ്പിനു ശേഷം ലുസൈൽ സ്റ്റേഡിയത്തെ ഒരു സ്കൂൾ, പാർപ്പിടം, കടകൾ, ഭക്ഷണശാലകൾ, ആരോഗ്യ ക്ലിനിക്കുകൾ എന്നിവ ഉൾപ്പെടെ റീഎഞ്ചിനീയറിംഗ് ചെയ്യുകയെന്ന പദ്ധതിയുണ്ട്. മുകളിലെ നിര പുതിയ വീടുകൾക്കുള്ള ഔട്ട്‌ഡോർ ടെറസുകളായി പുനർനിർമ്മിക്കും. പരിസരത്ത് ഒരു കമ്മ്യൂണിറ്റി ഫുട്ബോൾ പിച്ചും നിർമ്മിക്കും.

ഈ പുതിയ സൗകര്യങ്ങൾ‌ക്കായി, ചില ടൂർ‌ണമെൻറ് ഇൻ‌സ്റ്റാളേഷനുകൾ‌ നീക്കം ചെയ്യും. നീക്കംചെയ്ത ഏതൊരു വസ്തുക്കളും സംരക്ഷിക്കപ്പെടുകയും കായിക സൗകര്യങ്ങൾ ആവശ്യമുള്ള കമ്മ്യൂണിറ്റികൾക്ക് സംഭാവന നൽകുകയും ചെയ്യും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker