ഖത്തർവിദ്യാഭ്യാസം

പരീക്ഷകളുടെ പുരോഗതി വിലയിരുത്താൻ വിദ്യാഭ്യാസമന്ത്രി സ്കൂളുകൾ സന്ദർശിച്ചു

വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ വഹേദ് അൽ ഹമ്മദി ബുധനാഴ്ച ഖലീഫ സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ്, അൽ യർമൂക്ക് പ്രിപ്പറേറ്ററി ഇൻഡിപെൻഡന്റ് സ്കൂൾ ഫോർ ബോയ്സ് എന്നിവ സന്ദർശിച്ചു.

സ്കൂളുകളിൽ പ്രത്യേക ആവശ്യങ്ങളുള്ള വിദ്യാർത്ഥികൾക്ക് ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനെക്കുറിച്ചും ടെസ്റ്റുകളുടെ പുരോഗതി പരിശോധിക്കുന്നതിനും സ്കൂളുകളിൽ പ്രാബല്യത്തിൽ വരുത്തുന്ന ആരോഗ്യ മുൻകരുതലുകൾ നിർണ്ണയിക്കുന്നതിനും വേണ്ടിയായിരുന്നു മന്ത്രിയുടെ സന്ദർശനം.

ആരോഗ്യകരവും സുരക്ഷിതവുമായ ഒരു സ്കൂൾ അന്തരീക്ഷത്തിൽ പരീക്ഷകൾ പൂർത്തിയാക്കാൻ വിദ്യാർത്ഥികൾ ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിൽ കൃത്യമായി സഹായിക്കണമെന്ന് അദ്ദേഹം സ്കൂൾ അഡ്മിനിസ്ട്രേഷനോട് നിർദ്ദേശിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker