ആരോഗ്യംഖത്തർ

ഖത്തറിൽ പുകവലി ശീലം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണത്തിൽ 300% വർദ്ധനവ്

കൊവിഡ് പകർച്ചവ്യാധിയുടെ സമയത്ത് പുകവലി ഉപേക്ഷിക്കാനുള്ള സൗകര്യം സന്ദർശിക്കുന്നവരിൽ 300% വർധനവ് രേഖപ്പെടുത്തിയെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ പുകവലി നിയന്ത്രണ വിഭാഗം മേധാവികൾ തിങ്കളാഴ്ച ഖത്തർ ടിവിയോട് പറഞ്ഞു.

കൊറോണ വൈറസ് പാൻഡെമിക്കിന് മുൻപ് മാസം ആയിരത്തോളം പേരെ ക്ലിനിക്കിൽ സ്വീകരിച്ചിരുന്നത് കഴിഞ്ഞ വർഷം കൊവിഡ് വൈറസിന്റെ വ്യാപനത്തോടനുബന്ധിച്ച് വർദ്ധിച്ചിട്ടുണ്ട്. പുകവലി ശീലം ഒഴിവാക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം പ്രതിമാസം 3,000 രോഗികളായി ഉയർന്നിട്ടുണ്ട്.

ഈ ആഴ്ച ആദ്യം, ഹസം മെബൈറീക്ക് ജനറൽ ഹോസ്പിറ്റലിൽ (എച്ച്എംജിഎച്ച്) പുകവലി നിർത്തലാക്കുന്നതിനായി ക്ലിനിക്ക് ആരംഭിച്ചിട്ടുണ്ട്. പുതിയ ക്ലിനിക്ക് തിങ്കളാഴ്ചകളിലാണ് പ്രവർത്തിക്കുകയെങ്കിലും അതു വിപുലീകരിക്കാൻ പദ്ധതികൾ നടക്കുന്നുണ്ടെന്നും എച്ച്എംസി അറിയിച്ചു.

ആരോഗ്യകരമായ ജീവിതം ആഗ്രഹിക്കുന്ന ആളുകൾക്ക് അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള മാർഗമുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ക്ലിനിക്ക് അതിന്റെ സേവനങ്ങൾ കൂടുതൽ സബ്സിഡിയോടെയും അല്ലെങ്കിൽ എല്ലാ രോഗികൾക്കും സൗജന്യമായുമാണ് നൽകുന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker