Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ഖത്തർവിനോദം

ഖത്തറി ഷോർട്ട് ഫിലിമിന് എട്ട് അവാർഡുകൾ, നാൽപത്തിയാറ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

അമൽ അൽ മുഫ്ത എഴുതിയ ഖത്തറി ഹ്രസ്വചിത്രം ഷ്ഹാബ് 46 അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്കു തിരഞ്ഞെടുക്കപ്പെടുകയും എട്ട് അവാർഡുകൾ നേടുകയും ചെയ്തു. എട്ട് അവാർഡുകളിൽ ഭൂരിഭാഗവും മികച്ച നടിക്കുള്ള പുരസ്കാരമായിരുന്നു. മൊഹമ്മദ് ദർവിഷെന്ന ഖത്തരി അഭിനേത്രിയാണ് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.

13 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം അടുത്തിടെ സ്വീഡനിലെ അൽവ്സ്ബിൻ ഫിലിം ഫെസ്റ്റിവലിൽ അംഗീകാരങ്ങൾ നേടിയിരുന്നു. 2019ൽ ചൈന ഇന്റർനാഷണൽ ന്യൂ മീഡിയ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ (വുമൺ-തീം സ്പെഷ്യൽ ജൂറി അവാർഡ്), റൊമാനിയയിലെ ഷോർട്ട് ടു പോയിന്റ് ഫിലിം ഫെസ്റ്റിവലിൽ (മികച്ച സംവിധായകൻ, മികച്ച നടി), ഇന്ത്യയിൽ ഛത്രപതി ശിവാജി അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (മികച്ച അഭിനേതാവിനുള്ള അവാർഡ്) ബെയ്റൂട്ട് ഇന്റർനാഷണൽ ചിൽഡ്രൻ ആൻഡ് ഫാമിലി ഫെസ്റ്റിവൽ (മികച്ച ഹ്രസ്വചിത്രം), ഇറ്റലിയിലെ വറീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (മികച്ച ഛായാഗ്രഹണവും മികച്ച നടിയും) എന്നിവിടങ്ങളിലും ചിത്രം അംഗീകരിക്കപ്പെട്ടു.

ഖത്തറി ഫിലിം ഫണ്ടിന്റെ കീഴിൽ ചെയ്ത സിനിമ എട്ട് വയസുള്ള പെൺകുട്ടിയുടെ കഥയാണ്. അച്ഛനും ജ്യേഷ്ഠനുമൊപ്പം കടലിൽ പോകാൻ വാശി പിടിക്കുന്ന അവളെ വീട്ടിൽ നിർത്താൻ അവളുടെ അമ്മ പൊഴിഞ്ഞു വീഴുന്ന നക്ഷത്രങ്ങളെക്കുറിച്ചുള്ള കഥകൾ പങ്കിടാൻ തുടങ്ങുന്നു. കുട്ടിത്തത്വത്തിന്റെ സഹജമായ ആകാംക്ഷയിൽ അവൾ ഒരു രാത്രിയിൽ ഒരെണ്ണം കണ്ടെത്താൻ പുറപ്പെടുകയാണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker