ഖത്തർബിസിനസ്

ചെറുകിട വ്യവസായത്തെ വളർത്താൻ നിർണായക നീക്കവുമായി ഖത്തർ

ബെഡായ (കരിയർ ഡവലപ്മെന്റ്) സെന്റർ വഴി റെസിഡൻഷ്യൽ പ്രോപ്പർട്ടിയിൽ വാണിജ്യ പ്രവർത്തനങ്ങൾ നടത്താൻ ലൈസൻസ് നൽകാനുള്ള സർക്കാരിന്റെ സംരംഭം ഖത്തറിലെ സ്വയംതൊഴിലാളികളെയും ചെറുകിട ബിസിനസ്സുകളെയും കൂടുതൽ മെച്ചെപെടുത്താൻ സഹായിക്കുന്നു.

പുതിയ സംരംഭത്തിലൂടെ, ധാരാളം സംരംഭകർക്ക് അവരുടെ ഗാർഹിക ചെറുകിട ബിസിനസുകൾ നിയമാനുസൃതമാക്കാനും അവരുടെ വളർച്ചാ സാധ്യതകൾ വിപുലീകരിക്കാനും അധിക വരുമാനം നേടാനും പ്രാദേശിക ഉൽ‌പ്പന്നങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിന് അവരുടേതായ രീതിയിൽ സംഭാവന ചെയ്യാനും കഴിയും.

ഖത്തറിലെ ശൈത്യകാലത്തിന് മുന്നോടിയായി ആരംഭിക്കുന്ന ഈ സംരംഭം ഹോർട്ടികൾച്ചർ, അലങ്കാര സസ്യതോട്ടം എന്നീ മേഖലയിൽ ഏർപ്പെട്ടിരിക്കുന്ന നിരവധി സംരംഭകരെ സഹായിക്കും. ബോട്ടിക്കുകൾ, ഓഫീസ് സ്പേസ്, കരകൗശല വസ്തുക്കൾ, മൺപാത്രങ്ങൾ തുടങ്ങി നിരവധി മേഖലകളെ വളർത്തിയെടുക്കാൻ ഹോം ലൈസൻസ് നൽകുന്നതു സഹായിക്കും.

ഖത്തർ ഡവലപ്‌മെന്റ് ബാങ്കുമായും സിലാറ്റെക്കുമായും സഹകരിച്ച് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് ഈ സംരംഭം ആരംഭിക്കുന്നത്. സംരംഭകർക്ക് ഹോം ലൈസൻസിനായി ബെഡായ സെന്റർ വഴി അപേക്ഷിക്കാം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker