ആരോഗ്യംകായികംഖത്തർ

ക്ലബ് ലോകകപ്പിനു വേണ്ടി മാത്രം കാൽ ലക്ഷം പേർക്കു കൊവിഡ് പരിശോധന നടത്തി ഖത്തർ

ഫിഫ ക്ലബ് ലോകകപ്പിൽ പങ്കെടുത്തവർക്കായി മാനേജിംഗ് ഡയറക്ടർ ഡോ. മറിയം അലി അബ്ദുൾ മാലിക്കിന്റെ മാർഗനിർദേശപ്രകാരം പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പിഎച്ച്സിസി) കാണികൾക്കുള്ള സ്ക്രീനിംഗ് പദ്ധതി വിജയകരമായി പൂർത്തിയാക്കി.

പി‌എച്ച്‌സി‌സി, പൊതുജനാരോഗ്യ മന്ത്രാലയം (എം‌ഒ‌പി‌എച്ച്), ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എം‌സി) എന്നിവ സഹകരിച്ച് ഫിഫ ക്ലബ് ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നതിൽ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസിയെ (എസ്‌സി‌ഡി‌എൽ) പിന്തുണച്ചു.

ഓരോ മത്സരത്തിനും 72 മണിക്കൂറിനുള്ളിൽ കാണികൾക്കായി കൊവിഡ് റാപ്പിഡ് ആന്റിജൻ ടെസ്റ്റിംഗ് നടത്തുന്നതിന് അനുബന്ധ പ്രവർത്തനങ്ങളെല്ലാം കൈകാര്യം ചെയ്തുകൊണ്ട് പിഎച്ച്സിസി ഇതിൽ വ്യക്തമായ പങ്ക് വഹിച്ചു. 25% കാണികൾക്കായിരുന്നു പ്രവേശനമുണ്ടായിരുന്നത്.

ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (ക്യുഎൻ‌സി‌സി) 25,000ത്തോളം കാണികൾക്കായി പി‌എച്ച്‌സി‌സി ടീം റാപ്പിഡ് ആന്റിജൻ ടെസ്റ്റിംഗ് തത്സമയം നടത്തിയിരുന്നു. ഖത്തറിന്റെ ടൂർണമെന്റ് ആതിയേത്വത്തിന് വലിയ പ്രശംസയാണു ലഭിച്ചത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker