അന്തർദേശീയംഖത്തർ

പലസ്തീനിലെ ഇസ്രയേൽ അധിനിവേശം ചർച്ച ചെയ്യാൻ ഖത്തറിന്റെ നേതൃത്വത്തിൽ യോഗം

സ്ഥിരം പ്രതിനിധികളുമായി അറബ് ലീഗ് കൗൺസിലിന്റെ അസാധാരണ സെഷൻ നാളെ (തിങ്കളാഴ്ച) അറബ് ലീഗിന്റെ ആസ്ഥാനത്ത് നടക്കും. പലസ്തീനിലെ അൽ ഖുദ്‌സിൽ ഇസ്രയേൽ നടത്തുന്ന അധിനിവേശം യോഗം ചർച്ച ചെയ്യും. ഖത്തറാണ് യോഗത്തിന് അദ്ധ്യക്ഷത വഹിക്കുക.

അൽ അക്സ പള്ളിക്കും ആരാധകർക്കും നേരെയുള്ള ആക്രമണം, അൽ ഖുദ്‌സ് പൗരന്മാരുടെ വീടുകൾ, പ്രത്യേകിച്ച് ഷെയ്ഖ് ജറാ പ്രദേശങ്ങളിലെ വീടുകൾ നിർബന്ധിതമായി ഏറ്റെടുക്കുന്ന ഇസ്രായേലി നീക്കം എന്നിവയെക്കുറിച്ചെല്ലാം സെഷനിൽ ചർച്ച ചെയ്യും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker