Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
അന്തർദേശീയംകായികംഖത്തർ

സൗദിയെ മറികടന്ന് 2030 ഏഷ്യൻ ഗെയിംസിന്റെ ആതിഥേയത്വം സ്വന്തമാക്കി ഖത്തർ

സൗദി നഗരമായ റിയാദിനെ മറികടന്ന് 2030 ഏഷ്യൻ ഗെയിംസിന്റെ ആതിഥേയത്വം സ്വന്തമാക്കി ഖത്തർ തലസ്ഥാനമായ ദോഹ. 45 ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (ഒസി‌എ) അംഗങ്ങളാണ് ദോഹയെ 2030 ഏഷ്യൻ ഗെയിംസ് നടത്താൻ തിരഞ്ഞെടുത്തത്.

ഓൺലൈനിൽ നടത്തിയ വോട്ടിംഗിനു ശേഷമാണ് ഒസിഎ ചെയർമാൻ ഷെയ്ഖ് അഹ്മദ് ഫഹദ് അൽ അഹ്മദ് അൽ സബ തീരുമാനം പ്രഖ്യാപിച്ചത്. ഒളിമ്പിക്സിനു ശേഷം ഏറ്റവും വലിയ മൾട്ടി-ഡിസിപ്ലിൻഡ് കായിക ടൂർണമെന്റായ ഏഷ്യൻ ഗെയിംസ് രണ്ടാം തവണയാണ് ദോഹയിൽ നടത്തുന്നത്.

2006ലാണ് ഇതിനു മുൻപ് ദോഹ ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്. അടുത്ത ഏഷ്യൻ ഗെയിംസ് 2022ൽ ചൈനയിലെ ഹാങ്ഷൂവിലാണു നടക്കുക. അതിനു ശേഷം 2026ൻ ജപ്പാൻ ഗെയിംസിന് ആതിഥേയത്വം വഹിക്കും. 2034ൽ റിയാദിലാണ് ഏഷ്യൻ ഗെയിംസ് നടക്കുക.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker