അന്തർദേശീയംകായികംഖത്തർ

നിറഞ്ഞ സ്റ്റേഡിയങ്ങളുള്ള, എക്കാലത്തെയും മികച്ച ലോകകപ്പായിരിക്കും ഖത്തറിലേതെന്ന് ഫിഫ പ്രസിഡൻറ്

ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും മികച്ച ലോകകപ്പാണു ഖത്തറിൽ നടക്കാൻ പോകുന്നതെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. ഇതിനു പുറമേ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ കാണികൾ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷം തുടക്കത്തിൽ 30 ശതമാനം കാണികളെ അനുവദിച്ച് ക്ലബ് ലോകകപ്പ് വളരെ മികച്ച രീതിയിൽ സംഘടിപ്പിച്ച ഖത്തർ പാൻഡെമിക്കിനെ നേരിടാനുള്ള കഴിവ് ഇതിനകം തെളിയിച്ചിട്ടുണ്ടെന്ന് ഇൻഫാന്റിനോ വിശ്വസിക്കുന്നു.

“2022 ഡിസംബറിൽ ഖത്തറിൽ നടക്കുന്നത് ഏറ്റവും മികച്ച ലോകകപ്പ് ആയിരിക്കും. ഏറ്റവും മികച്ച ലോകകപ്പ് എന്നാൽ മുഴുവൻ സ്റ്റേഡിയങ്ങളിലും കാണികളുള്ള ലോകകപ്പ് കൂടിയായിരിക്കും. അക്കാര്യത്തിൽ എനിക്ക് 100 ശതമാനം ഉറപ്പുണ്ട്.” ഫിഫ കൗൺസിലിന് ശേഷം നടത്തിയ മാധ്യമ സംഭാഷണത്തിൽ ഇൻഫാന്റിനോ പറഞ്ഞു.

ഖത്തർ സർക്കാരുമായും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി (എസ്‌സി) യുമായും ഫിഫ നിരന്തരം ബന്ധം പുലർത്തുന്നുണ്ടെന്നും ഖത്തർ വാഗ്ദാനം ചെയ്യുന്ന മികച്ച സൗകര്യങ്ങളിൽ മതിപ്പുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker