ഇന്ത്യഖത്തർ

ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഖത്തർ അമീർ ടെലിഫോൺ സംഭാഷണം നടത്തി

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ചൊവ്വാഴ്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോൺ വഴി ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം എല്ലാ മേഖലകളിലും ഉയർത്താനുള്ള മാർഗങ്ങളെക്കുറിച്ചാണ് ഇരുവരും ചർച്ച നടത്തിയത്.

സംഭാഷണത്തിനിടെ, പ്രാദേശികമായും അന്തർദ്ദേശീയമായും ഇരു രാജ്യങ്ങൾക്കും താൽപ്പര്യമുള്ള ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.

നിക്ഷേപം, ഊർജ്ജ സുരക്ഷ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ സഹകരണത്തെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു. ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ഇന്ത്യയിലെ നിക്ഷേപം കൂടുതൽ സുഗമമാക്കുന്നതിന് ഒരു പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ സംഭാഷണത്തിൽ തീരുമാനിച്ചു.

കൂടാതെ ഇന്ത്യയിലെ മുഴുവൻ ഊർജ്ജ സംബന്ധമായ ശൃംഖലകളിലും ഖത്തറി നിക്ഷേപത്തിന്റെ സാധ്യതകളെക്കുറിച്ച് അന്വേഷിക്കാനും തീരുമാനിച്ചു. ഖത്തറിലെ ഇന്ത്യൻ എംബസി പ്രസ്താവനയിൽ പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker