അന്തർദേശീയംഖത്തർ

യുഎഇയിലേക്കുള്ള വിമാനസർവീസുകൾ ഖത്തർ എയർവേയ്സ് അടുത്തയാഴ്ച പുനരാരംഭിക്കും

ഖത്തർ എയർവേയ്‌സ് അടുത്തയാഴ്ച ദുബായിലേക്കും അബുദാബിയിലേക്കും നേരിട്ടുള്ള സർവീസുകൾ പുനരാരംഭിക്കും. ജനുവരി 27 മുതൽ ദുബായിലേക്കും 28 മുതൽ അബുദാബിയിലേക്കുമാണ് ഖത്തർ എയർവേയ്‌സ് സർവീസുകൾ ആരംഭിക്കുന്നത്. ഇതിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

ജനുവരി 27 മുതൽ ഖത്തർ എയർവേയ്‌സ് വിമാനം ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാത്രി 7 മണിക്ക് (ഖത്തർ സമയം) പുറപ്പെട്ട് രാത്രി 9:10 ന് (യുഎഇ സമയം) ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. യാത്ര ഒരു മണിക്കൂർ പത്ത് മിനിറ്റ് നീണ്ടുനിൽക്കും.

അടുത്ത ദിവസം, 2021 ജനുവരി 28 വ്യാഴാഴ്ച അബുദാബിയിലേക്കുള്ള സർവീസും ഖത്തർ എയർവേയ്സ് പുനരാരംഭിക്കും. വൈകുന്നേരം 7.55ന് ദോഹയിൽ നിന്നും പുറപ്പെടുന്ന വിമാനം ഒരു മണിക്കൂർ അഞ്ചു മിനുട്ട് യാത്ര ചെയ്ത് രാത്രി 9:55 ന് (യുഎഇ സമയം) അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker