കായികംഖത്തർ

ലോകകപ്പ് ലക്ഷ്യമിട്ട് ഖത്തർ ഫുട്ബോൾ ടീമിന്റെ ഒരുക്കാൻ ‘ആർടിഫിഷ്യൽ ഇന്റലിജൻസ്’ ഉപയോഗപ്പെടുത്തുന്നു

ഖത്തർ ദേശീയ ഫുട്ബോൾ ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ആർടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗപ്പെടുത്തുന്നു. ഹമദ് ബിൻ ഖലീഫ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് സയൻസ് ആൻഡ് എഞ്ചിനീയറിംഗിൽ നിന്നുള്ള ആർടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയ്ക്ക് ഭാവി ടീമിനെയും കളിക്കാരുടെ പ്രകടനത്തെയും 80% കൃത്യതയോടെ റോ പ്ലെയർ ഡാറ്റ ഉപയോഗിച്ച് പ്രവചിക്കാൻ കഴിയും.

2012നും 2019നും ഇടയിൽ രാജ്യത്തെ മുൻനിര ലീഗായ ഖത്തർ സ്റ്റാർസ് ലീഗിൽ കളിച്ച 864 മത്സരങ്ങളിലെ കളിക്കാരുടെ പ്രകടനം ടെക് വിശകലനം ചെയ്തു. ഓരോ മത്സരത്തിലും പ്രധാന സ്ഥാനങ്ങളിലെ കളിക്കാർ നടത്തുന്ന പ്രകടനം (പ്രതിരോധം, മിഡ്ഫീൽഡ്, ഫോർവേഡ്) വിശകലനം ചെയ്ത് അവർ ടീമിന്റെ വിജയത്തിലും പരാജയത്തിലും നൽകുന്ന സംഭാവനകൾ മനസിലാക്കാൻ കഴിയും.

സാങ്കേതികവിദ്യയുടെ പ്രധാന ഘടകമാണ് മെഷീൻ ലേണിംഗ് എന്നറിയപ്പെടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ). ധാരാളം ഡാറ്റ ഉപയോഗിച്ച് ഭാവിയെക്കുറിച്ച് പ്രവചനവും വിശകലനവും നടത്താൻ കഴിയുന്ന പ്രത്യേക ശാഖയാണിത്.

എച്ച്ബി‌കെ‌യു പിഎച്ച്ഡി വിദ്യാർത്ഥി ജാസിം മുഹമ്മദ് അൽ മുള്ളയും സി‌എസ്‌ഇയുടെ ഇൻഫർമേഷൻ ആന്റ് കമ്പ്യൂട്ടിംഗ് ടെക്നോളജി ഡിവിഷനിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. തൻവീർ ആലവും ചേർന്നാണ് സാങ്കേതികവിദ്യ സൃഷ്ടിച്ചത്.

ഉയർന്ന കൃത്യതയുള്ളതു കൊണ്ട്, ഫുട്ബോൾ ടീമുകൾക്കും മാനേജർമാർക്കും അവരുടെ കളിക്കാരുടെ പ്രകടനം മനസിലാക്കുന്നതിനും ഗെയിമുകൾ വിജയിപ്പിക്കുന്നതിനുള്ള പ്രധാന തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാൻ കഴിയും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker