അപ്‌ഡേറ്റ്സ്ഖത്തർ

എം110 മെട്രോലിങ്കിലെ ചില സ്റ്റോപ്പുകളിലെ ബസ് സർവീസ് നിർത്തലാക്കി

ലെഗ്റ്റൈഫിയ മെട്രോ സ്റ്റേഷൻ മുതൽ ദി പേൾ വരെ പ്രവർത്തിക്കുന്ന മെട്രോലിങ്ക് എം 110 റൂട്ടിലെ ചില ബസ് സ്റ്റോപ്പുകളിൽ സർവീസ് നിർത്തുമെന്ന് മൊവാസലത്ത് ഖത്തർ അറിയിച്ചു.

66109 (ടവർ 9), 66111 (മദീന സെന്റർ), 66113 (ടവർ 24), 66115 (ടവർ 27) എന്നിവയാണ് സർവീസ് നടത്താത്ത ബസ്‌സ്റ്റോപ്പുകൾ. തീരുമാനം സെപ്റ്റംബർ 24 മുതൽ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പ്രാബല്യത്തിൽ വരും.

സെപ്റ്റംബർ ഒന്നിനാണ് ദോഹ മെട്രോ റെഡ് ലൈനിലെ കതാരയ്ക്കും ഖത്തർ സർവകലാശാല സ്റ്റേഷനുകൾക്കുമിടയിൽ വരുന്ന ലെഗ്റ്റൈഫിയ സ്റ്റേഷൻ തുറന്നു. പേൾ ഖത്തറിനടുത്തുള്ള സ്റ്റേഷൻ ലുസൈൽ ട്രാമുമായുള്ള ഇന്റർചേഞ്ച് സ്റ്റേഷനുകളിൽ ഒന്നാണിത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker