അപ്‌ഡേറ്റ്സ്ഖത്തർ

വാഹനമോടിക്കുന്നവർക്കു ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

എഞ്ചിൻ പ്രവർത്തിച്ചു കൊണ്ടിരിക്കെ വാഹനത്തിൽ നിന്നും ഇറങ്ങരുതെന്നും ഇതു കുറ്റകരമാണെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം പൗരന്മാരെയും താമസക്കാരെയും ഓർമ്മിപ്പിച്ചു.

“ചുരുങ്ങിയ സമയത്തേക്കാണെങ്കിൽ പോലും കാർ എഞ്ചിൻ പ്രവർത്തിച്ചു കൊണ്ടിരിക്കെ, ഏതെങ്കിലും കാരണത്താൽ അതിൽ നിന്ന് ഇറങ്ങുന്നതു ട്രാഫിക് നിയമങ്ങൾക്കു  വിരുദ്ധമാണ്.” ട്വിറ്ററിൽ മന്ത്രാലയം പ്രസ്താവിച്ചു.

കുറ്റകൃത്യമെന്നതിനു പുറമെ ഇത് ട്രാഫിക് അപകട സാധ്യത വർദ്ധിപ്പിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും മന്ത്രാലയം എല്ലാവരെയും ഓർമിപ്പിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker