ഖത്തർ

ഖത്തറിൽ രണ്ടു പാർക്കുകൾ കൂടി ഉദ്ഘാടനം ചെയ്തു

മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം (എം‌എം‌ഇ) പ്രതിനിധീകരിക്കുന്ന പബ്ലിക് പാർക്ക് ഡിപ്പാർട്ട്‌മെന്റ് ഇന്നലെ അൽ ദായെൻ മുനിസിപ്പാലിറ്റിയിലെ അൽ സഖാമ, വാദി ലുസൈൽ എന്നിവിടങ്ങളിൽ രണ്ട് പൊതു പാർക്കുകൾ ഉദ്ഘാടനം ചെയ്തു.

‘അൽ സഖാമ പാർക്ക്’, ‘വാദി ലുസൈൽ പാർക്ക്’ എന്നിവയുടെ ഉദ്ഘാടനച്ചടങ്ങിൽ അൽ ദായെൻ മുനിസിപ്പാലിറ്റി ഡയറക്ടർ റാഷിദ് മിഷ്‌ലാഷ് അൽ ഖയാരിൻ, പബ്ലിക് പാർക്ക്സ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് ഇബ്രാഹിം അൽ സാദ തുടങ്ങി നിരവധി ഉദ്യോഗസ്ഥർ പങ്കെടുത്തു.

6,250 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലുള്ള അൽ സഖാമ പാർക്കിൽ 16 ഈന്തപ്പനകളും ഒരു ഭക്ഷണശാലയും കളിസ്ഥലവുമുണ്ട്. 8,370 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ നിർമിച്ച വാഡി ലുസൈൽ പാർക്കിൽ 17 ഈന്തപ്പനകളും ഒരു ഫുട്ബോൾ മൈതാനവും ഒരു ബാസ്കറ്റ്ബോൾ കോർട്ടും ഒരു കഫറ്റീരിയയും കളിസ്ഥലവുമുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker