ആരോഗ്യംഖത്തർവിദ്യാഭ്യാസം

രണ്ടാം സെമസ്റ്റർ പരീക്ഷക്കു മുന്നോടിയായി കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി വിദ്യാഭ്യാസ മന്ത്രാലയം

രണ്ടാം സെമസ്റ്ററിനുള്ള ഇടക്കാല പരീക്ഷകൾക്ക് മുന്നോടിയായി കോവിഡ് പ്രതിരോധ, മുൻകരുതൽ നടപടികൾ സ്കൂളുകൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നിരീക്ഷണങ്ങൾ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) ശക്തമാക്കി. ഒന്ന് മുതൽ 11 വരെ ഗ്രേഡുകളിലെ വിദ്യാർത്ഥികൾക്കുള്ള പരീക്ഷകൾ ഫെബ്രുവരി 24നാണ് ആരംഭിക്കുന്നത്.

ഇന്നലെ ഖത്തർ റേഡിയോ പരിപാടിയിൽ സംസാരിച്ച വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേഷ്ടാവ് മുഹമ്മദ് അൽ ബഷ്രി, സ്‌കൂൾ അന്തരീക്ഷം പുറത്തുനിന്നുള്ളതിനേക്കാൾ സുരക്ഷിതമാണെന്ന് മാതാപിതാക്കൾക്ക് ഉറപ്പ് നൽകി. നിലവിലെ സാഹചര്യമനുസരിച്ച് പരീക്ഷാ ഷെഡ്യൂളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയെന്നും ഇത് എല്ലാ ഗ്രേഡുകളിലെയും വിദ്യാർത്ഥികൾക്ക് അനുയോജ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ക്ലാസ് മുറിയിൽ 15 വിദ്യാർത്ഥികളെയും ജിം ഹാളിൽ 60 വിദ്യാർത്ഥികളെയും പരമാവധി ഉൾക്കൊള്ളിച്ച് സാമൂഹിക അകലം കൃത്യമായി പാലിക്കാൻ സംവിധാനമുണ്ടാക്കുമെന്ന് അൽ ബഷ്രി പറഞ്ഞു. രണ്ട് പേപ്പറുകൾക്കിടയിൽ രണ്ട് ദിവസത്തെ വിശ്രമമുള്ളതിനാൽ വിദ്യാർത്ഥികൾക്ക് പാഠങ്ങൾ ശരിയായി മനസിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പോസിറ്റീവ് കേസ് അല്ലെങ്കിൽ സംശയകരമായ കേസ് കണ്ടെത്തിയാൽ ക്ലാസ് റൂം ഉടൻ അടയ്ക്കണം. നിലവിലെ സെമസ്റ്ററിൽ രേഖപ്പെടുത്തിയ അണുബാധ നിരക്ക് ഒരു ശതമാനത്തിൽ താഴെയാണെന്നും ഇത് കേസുകളിൽ വർദ്ധനവുണ്ടാകുമെന്ന ആശങ്കയെ ലഘൂകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker