അപ്‌ഡേറ്റ്സ്കാലാവസ്ഥഖത്തർ

ഖത്തറിൽ ഇന്നു മുതൽ മഴക്കു സാധ്യത, സുരക്ഷ ഉറപ്പാക്കാനുള്ള നിർദ്ദേശങ്ങൾ നൽകി കാലാവസ്ഥാ വകുപ്പ്

വാരാന്ത്യത്തിൽ മഴയുടെ സാധ്യത കണക്കിലെടുത്തും വാസ്മി സീസൺ ആരംഭിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ നൽകി ഖത്തർ കാലാവസ്ഥാ വകുപ്പ്. നിർദ്ദേശങ്ങൾ ഇവയാണ്:

1. സുരക്ഷിതമായ സ്ഥലത്ത് തുടരുക, മേൽക്കൂരകളിലോ ഉയരമുള്ള മരങ്ങൾക്കും യൂട്ടിലിറ്റി പോളുകൾക്കും സമീപം നിൽക്കരുത്.

2. മഴയും കാറ്റും ഇടിമിന്നലുമുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങൾ ഒഴിവാക്കുക.

3. ഡ്രൈവിംഗ് സമയത്ത്, ഡ്രൈവർ വേഗത കുറയ്ക്കുകയും സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കുകയും വിൻഡോകൾ അടച്ചിട്ടുണ്ടെന്നും വിൻഡ്‌സ്ക്രീൻ വൈപ്പറുകൾ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്നും ഉറപ്പാക്കുക.

4. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക, വാട്ടർഷെഡുകളുടെ സമീപത്തു നിന്നും നിന്ന് മാറിനിൽക്കുക.

മഴയിലും ഇടിമിന്നലിലും വീടിനുള്ളിൽ സുരക്ഷ ഉറപ്പാക്കുന്നതിന് ഇനിപ്പറയുന്ന സുരക്ഷാ നിർദ്ദേശങ്ങളും കാലാവസ്ഥാ വകുപ്പ് ശുപാർശ ചെയ്തു:

1. ഇടിമിന്നലുള്ളപ്പോൾ വീട്ടുപകരണങ്ങളിൽ നിന്ന് വൈദ്യുത ബന്ധം വിച്ഛേദിക്കാൻ ശ്രദ്ധിക്കുക.

2. നനഞ്ഞ കൈകളാൽ വൈദ്യുത ഉപകരണങ്ങൾ സ്പർശിക്കുകയോ പ്രവർത്തിപ്പിക്കുകയോ ചെയ്യരുത്.

ആർക്കെങ്കിലും ഇടിമിന്നലേൽന്ന സാഹചര്യമുണ്ടായിൽ 999 എന്ന നമ്പറിൽ വിളിച്ച് സഹായം ചോദിക്കാനും കാലാവസ്ഥാ വകുപ്പ് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker