അപ്‌ഡേറ്റ്സ്കാലാവസ്ഥഖത്തർ

ഖത്തറിലെ താപനില വീണ്ടും താഴേക്ക്, കാലാവസ്ഥാ റിപ്പോർട്ടുമായി ക്യുഎംഡി

ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ടനുസരിച്ച് വെള്ളിയാഴ്ച രാവിലെ മുതൽ ശനിയാഴ്ച വൈകുന്നേരം വരെ (25, 26 തീയതികളിൽ) 12 മുതൽ22 നോട്ടിക്കൽ മൈൽ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശും. ചില സ്ഥലങ്ങളി ഇതു 30 കെടി വേഗതയിൽ വരെയെത്താം.

ശക്തമായ കാറ്റ് കാരണം, ചില പ്രദേശങ്ങളിൽ പൊടിപടലവും ദൂരക്കാഴ്ച 3 കിലോമീറ്ററിൽ താഴെയാവാനും സാധ്യതയുണ്ട്. കടലിലെ തിരമാലകൾ 4 മുതൽ 8 അടി വരെ ചില സ്ഥലങ്ങളിൽ ഉയർന്നേക്കും.

രാത്രിയിലും അതിരാവിലെയുള്ള താപനിലയിലും ഗണ്യമായ കുറവുണ്ടാകുമെന്ന് ക്യുഎംഡി വ്യക്തമാക്കി. പരമാവധി താപനില 20 ഡിഗ്രി സെൽഷ്യസ് മുതൽ 24 ഡിഗ്രി സെൽഷ്യസ് വരെയാണ്. കുറഞ്ഞ താപനില 11 ഡിഗ്രി സെൽഷ്യസ് മുതൽ 18 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും.

രാജ്യത്തിന്റെ തെക്കൻ ഭാഗങ്ങളിലും, പുറം പ്രദേശങ്ങളിലും താപനില ഇതിനേക്കാൾ കുറവാകാനും സാധ്യതയുണ്ട്. വെള്ളിയാഴ്ചയും കൂടുതൽ മുൻകരുതലുകൾ എടുക്കാനും എല്ലാ സമുദ്ര പ്രവർത്തനങ്ങളും ഒഴിവാക്കാനും ക്യുഎംഡി അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker