അപ്‌ഡേറ്റ്സ്ഖത്തർ

വിന്റർ വെജിറ്റബിൾ മാർക്കറ്റുകൾ നാളെ മുതൽ അഞ്ചു സ്ഥലങ്ങളിൽ ആരംഭിക്കും

2020-21 സീസണിലെ വിന്റർ വെജിറ്റബിൾ മാർക്കറ്റുകൾ 150 പ്രാദേശിക ഫാമുകളുടെ പങ്കാളിത്തത്തോടെ നാളെ മുതൽ തുറന്നു പ്രവർത്തിക്കും. പ്രാദേശികമായി വളർത്തുന്ന പച്ചക്കറികൾ ലഭിക്കുന്ന വിന്റർ വെജിറ്റബിൾ മാർക്കറ്റുകൾ കുറഞ്ഞ നിരക്കും വാഗ്ദാനം ചെയ്യുന്നുണ്ട്.

“കഴിഞ്ഞ സീസണിൽ 16,000 ടൺ പ്രാദേശിക പച്ചക്കറികൾ വിപണനം ചെയ്യാൻ സഹായിച്ച വിന്റർ വെജിറ്റബിൾ മാർക്കറ്റുകൾ അൽ ഷീഹാനിയ, അൽ മസ്രൂഹ, അൽ വക്ര, അൽ ഖോർ അൽ സഖിറ, അൽ ഷമാൽ എന്നിവിടങ്ങളിലാണു പ്രവർത്തിക്കുന്നത്.” മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിന്റെ (എംഎംഇ) കാർഷികകാര്യ വകുപ്പിലെ മേധാവിയായ അഹ്മദ് സലിം അൽ യഫായ് പറഞ്ഞു.

വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 7 മുതൽ വൈകുന്നേരം 4 വരെ പുതിയ സീസണിലെ വിപണികൾ പ്രവർത്തിക്കുമെന്ന് ഖത്തർ റേഡിയോയുടെ പരിപാടിയിൽ സംസാരിച്ച അൽ യഫായ് പറഞ്ഞു. “ശീതകാല പച്ചക്കറി വിപണികളിൽ വെള്ളരി, തക്കാളി, സുക്കിനി, വഴുതനങ്ങ, വിവിധതരം ഇലക്കറികൾ, മത്തങ്ങ, മധുരമുള്ള തണ്ണിമത്തൻ, തണ്ണിമത്തൻ എന്നിവ ഉൾപ്പെടുന്നു.” അൽ യഫായ് പറഞ്ഞു.

പ്രാദേശിക ഫാമുകളിൽ നിന്നുള്ള ഈന്തപ്പഴവും തേനും മാർക്കറ്റുകളിൽ ലഭ്യമാണ്. കൊവിഡ് വ്യാപനം തടയുന്നതിന് പ്രതിരോധ, മുൻകരുതൽ നടപടികൾ പാലിച്ചാണ് പച്ചക്കറി വിപണികൾ പ്രവർത്തിക്കുകയെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker