ഖത്തർ

ശൈത്യകാല പച്ചക്കറി വിപണിയിൽ ആദ്യ ദിനം തന്നെ വിറ്റഴിച്ചത് എഴുപതു ടണ്ണിലധികം പച്ചക്കറികൾ

ശീതകാല പച്ചക്കറി വിപണികൾ തുറന്ന ആദ്യ ദിവസം തന്നെ പ്രാദേശികമായി വളർത്തുന്ന 70 ടണ്ണിലധികം പച്ചക്കറികളുടെ വിൽപന നടന്നു. ശൈത്യകാല പച്ചക്കറി വിപണിയുടെ ഒമ്പതാം സീസണാണിത്. തുടക്കം മുതൽ തന്നെ വിപണി ധാരാളം ഉപഭോക്താക്കളെ ആകർഷിക്കുന്നുണ്ട്.

അഞ്ച് ശീതകാല പച്ചക്കറി വിപണികളിലായാണ് 70 ടണ്ണിലധികം പച്ചക്കറികൾ ഇന്നലെ വിറ്റതെന്ന് മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിലെ (എംഎംഇ) കാർഷികകാര്യ വകുപ്പ് അസിസ്റ്റന്റ് ഹെഡ് ആദിൽ അൽ കൽഡി അൽ യഫായ് ഇന്നലെ ഖത്തർ ടിവിയോട് പറഞ്ഞു. ഈ ആഴ്ചയിൽ ഞങ്ങൾക്ക് വെള്ളിയാഴ്ചയും ശനിയാഴ്ചയും കൂടുതൽ ഉപഭോക്താക്കളെ ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ഇത് വിൽപ്പന കൂടുതൽ വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വരും ആഴ്ചകളിൽ പച്ചക്കറികളുടെ ലഭ്യതയിലും അളവിലും വർദ്ധനവ് കാണുമെന്ന് അദ്ദേഹം പറഞ്ഞു. അൽ ഷീഹാനിയ, അൽ മസ്രൂഹ, അൽ വക്ര, അൽ ഖോർ അൽ സഖിറ, അൽ ഷമാൽ എന്നിവിടങ്ങളിലാണ് ശൈത്യകാല പച്ചക്കറി വിപണികൾ പ്രവർത്തിക്കുന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker