Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
അപ്‌ഡേറ്റ്സ്ഖത്തർ

രണ്ടു പെട്രോൾ സ്റ്റേഷനുകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിർത്തലാക്കിയെന്ന് വുഖൂദ്

ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇൻഡസ്ട്രിയൽ ഏരിയ, ന്യൂ റായൻ പെട്രോൾ സ്റ്റേഷനുകളിലെ ഇന്ധന സംബന്ധമായ സേവനങ്ങൾ താൽക്കാലികമായി നിർത്തലാക്കിയെന്ന് വുഖൂദ് അറിയിച്ചു.

നവീകരണ പ്രവർത്തനങ്ങൾക്കു വേണ്ടിയാണ് സേവനങ്ങൾ അടച്ചതെന്ന് ഖത്തർ ഫ്യുവൽ കമ്പനി ട്വിറ്റർ അക്കൗണ്ടിലാണ് അറിയിച്ചത്. അതേസമയം, ഈ സ്ഥലങ്ങളിലെ സിദ്ര സേവനങ്ങളും ഇൻഡസ്ട്രിയൽ ഏരിയയിലെ ഓട്ടോ കെയർ സേവനങ്ങളും തുറന്നിരിക്കും.

അസൗകര്യത്തിനു ക്ഷമ ചോദിച്ച വുഖൂദ്, ന്യൂ റയാനിലുള്ള ഉപയോക്താക്കൾക്ക് ലഭ്യമായ ഏറ്റവും അടുത്തുള്ള പെട്രോൾ സ്റ്റേഷനുകൾ റയാൻ, വാജ്ബ -3 പെട്രോൾ സ്റ്റേഷനുകളാണെന്ന് അറിയിച്ചു. ഇൻഡസ്ട്രിയൽ ഏരിയ പെട്രോൾ സ്റ്റേഷൻ ഉപയോഗിക്കുന്നവർക്ക് ഉമ് സനീമിലും ന്യൂ ഇൻഡസ്ട്രിയൽ ഏരിയയിലും സേവനങ്ങൾ ലഭിക്കും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker