കായികംഖത്തർ

ഖത്തർ ലോകകപ്പിനെത്തുന്ന കാണികളെ നിയന്ത്രിക്കുന്നതിനുള്ള കോഴ്സ് പൂർത്തിയായി

ക്രൗഡ് ആൻഡ് ട്രാഫിക് കൺട്രോൾ മാനേജ്‌മെന്റ് കോഴ്‌സിന്റെ ബിരുദദാനച്ചടങ്ങ് തിങ്കളാഴ്ച മന്ത്രാലയത്തിലെ നിരവധി ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ആഭ്യന്തര മന്ത്രാലയം നടത്തി. ആറുമാസം നീണ്ടുനിന്ന പരിശീലന കോഴ്‌സിൽ 31 സർട്ടിഫൈഡ് പരിശീലകർ പങ്കെടുത്തു. 2022 ഫിഫ ലോകകപ്പിനെത്തുന്ന കാണികളുടെയും ഗതാഗത സംവിധാനങ്ങളുടെയും നിയന്ത്രണങ്ങൾ നടപ്പിലാക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് കോഴ്സ് നടത്തിയത്.

ട്രാഫിക്, റെസ്ക്യൂ പോലീസ്, പബ്ലിക് ട്രാൻസ്പോർട്ട് സെക്യൂരിറ്റി, പോലീസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമായി സഹകരിച്ച് ലെഖ്വിയ ഫോഴ്‌സിന്റെയും ഇന്റർനാഷണൽ പബ്ലിക് ട്രാൻസ്‌പോർട്ട് അസോസിയേഷന്റെയും ലൈസിയം ഇന്റർനാഷണൽ ട്രെയിനിംഗിന്റെയും പങ്കാളിത്തത്തോടെയാണ് കോഴ്‌സ് നടത്തിയത്. കോഴ്‌സിൽ പങ്കെടുത്തവർക്ക് ട്രാഫിക് മാനേജ്മെന്റ്, ഡ്രൈവർമാരെ നയിക്കൽ, ഗതാഗതക്കുരുക്ക് നിയന്ത്രിക്കുക, ജനക്കൂട്ടത്തിന്റെ മനശാസ്ത്രം, പൊതുഗതാഗതം സുരക്ഷിതമാക്കൽ, വ്യത്യസ്ത സാഹചര്യങ്ങളിൽ പ്രായോഗിക ബുദ്ധിയോടെ കാണികളെ നിയന്ത്രിക്കുക എന്നിവയെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ ലഭിച്ചു.

2022 ലെ ഫിഫ ലോകകപ്പിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി ഉയർന്ന യോഗ്യതയുള്ള കേഡർമാരെ പരിശീലിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കോഴ്‌സ്, മൂന്ന് വർഷത്തെ പരിശീലന പരിപാടിയുടെ ചട്ടക്കൂടിനൊപ്പം 2019 ൽ ആരംഭിക്കുകയും ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളിൽ നിന്നുള്ള 1276 അംഗങ്ങളെ പരിശീലിപ്പിക്കുകയും ചെയ്യുന്നു.

ചടങ്ങിന്റെ അവസാനം ട്രാഫിക് ബ്രിഗേഡിയർ ഡയറക്ടർ ജനറൽ മുഹമ്മദ് അബ്ദുല്ല അൽ ഷഹ്വാനി, പോലീസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ലഫ്റ്റനന്റ് കേണൽ അലി സൗദ് അൽ ഹൻസാബ് എന്നിവർ ബിരുദം നേടിയ ഉദ്യോഗസ്ഥർക്ക് സർട്ടിഫിക്കറ്റ് നൽകി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker